NEWS

മറ്റുള്ളവരുടെ മേൽ ചട്ടങ്ങൾ വെക്കുന്നവർ ബോറന്മാരാണെന്ന് മാളവിക മോഹനൻ

News

വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ പലരും ജഡ്ജ് ചെയ്തിട്ടുണ്ടെന്ന് മാളവിക മോഹനൻ. എന്നാൽ, മറ്റുള്ളവരുടെ മേൽ ചട്ടങ്ങൾ വെക്കുന്നവർ ബോറന്മാരാണെന്നും താരം പറയുന്നു. ആളുകൾ അവർക്ക് ഇഷ്ടമുള്ളതാണ് ചെയ്യേണ്ടതെന്നും താരം വ്യക്തമാക്കി. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഒരു പെൺകുട്ടിക്ക് അവരുടെ മതവിശ്വാസ പ്രകാരം ബുർഖ ധരിക്കണമെങ്കിൽ 100 ശതമാനവും അവളത് ധരിക്കണം. ഒരു പെൺകുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കിൽ അവർ സ്വിം സ്യൂട്ട് ധരിക്കണം. കമന്റ് ചെയ്യാൻ നമ്മൾ ആരാണ്.’- താരം ചോദിക്കുന്നു.

തന്റെ ബന്ധുക്കൾ തന്റെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി പറയാറുണ്ടെന്നും താരം വെളിപ്പെ‌ടുത്തി. എന്നാൽ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും മാളവിക പറയുന്നു. എന്നെ അധികം അത് ബാധിക്കാറില്ല. പക്ഷെ ബന്ധുക്കളൊക്കെ പറയുമ്പോൾ മോശമായി തോന്നാറില്ല, പക്ഷെ അവർ അർത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും.’ സിറ്റിയിൽ ജീവിക്കുന്ന ആളുടെ ഗ്ലാമറിനെക്കുറിച്ചുള്ള ഐഡിയ കുറച്ച് കൂടി വ്യത്യസ്തമായിരിക്കുമെന്നും താരം പറയുന്നു.


LATEST VIDEOS

Top News