NEWS

വിജയ്‌ക്കൊപ്പം മമിതാ ബൈജുവും

News

വിജയ്, വെങ്കട്ട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ചെയ്യുന്ന 'GOAT' സെപ്തംബർ അഞ്ചിന് റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. അതേ സമയം വിജയ് താൻ അടുത്തിടെ ആരംഭിച്ച 'തമിഴ്നാട് വെട്രി കഴകം' എന്ന രാഷ്ട്രീയ പാർട്ടിയുമായുള്ള ജോലികളിലും തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കും. അതിന് മുൻപായി വിജയ് ഒരു സിനിമയിൽ കൂടി അഭിനയിക്കുമെന്നും ആ ചിത്രം സംവിധാനം ചെയ്യുന്നത് എച്. വിനോദ് ആണെന്നുള്ള വിവരങ്ങൾ എല്ലാം മുൻപ് നൽകിയിരുന്നു. അതേ സമയം ഈ ചിത്രത്തിൽ സാമന്തയാണ് നായികയായി എത്തുന്നത് എന്നുള്ള വിവരവും നേരത്തെ നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന ഒരു പുതിയ വാർത്ത ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ 'പ്രേമലു' എന്ന മലയാള ചിത്രം മുഖേന പ്രശസ്ത നടിയായി മാറിയ മമിതാ ബൈജുവിനേയും തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ളതാണ്. ഈയിടെ റിലീസായ 'റെബൽ' എന്ന തമിഴ് സിനിമയിൽ മമിതാ ബൈജു അഭിനയിച്ചിരുന്നു. ഇതിനെ തുടർന്ന് താരം മറ്റൊരു പേരിടാത്ത തമിഴ് സിനിമയിലും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വിജയ് ചിത്രത്തിലേക്ക് മമിതാ ബൈജു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


LATEST VIDEOS

Top News