NEWS

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നായകനൊപ്പം മമിതാ ബൈജു...

News

'പ്രേമലു' എന്ന  ഒരൊറ്റ മലയാള ചിത്രം മുഖേന തെന്നിന്ത്യൻ സിനിമയിൽ പ്രശസ്തയായ നടിയാണ് മമിതാ ബൈജു. തമിഴിൽ  ജി.വി.പ്രകാശ് നായകനായ 'റെബൽ' എന്ന ചിത്രം മുഖേന നായികയായി അരങ്ങേറ്റം കുറിച്ച മമിതാ ബൈജു ഇപ്പോൾ വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'പ്രേമലു' എന്ന ചിത്രം വമ്പൻ വിജയമായതിനെ തുടർന്ന് മമിതാ ബൈജുവിന് തമിഴ് സിനിമകളിൽ അഭിനയിക്കാൻ നിറയെ അവസരങ്ങൾ വന്നിരുന്നു. എന്നാൽ താരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തി വാരിയകയാണ് എന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മമിതാ ബൈജു അടുത്ത് തമിഴിൽ അഭിനയിക്കാനിരിക്കുന്ന ഒരു ചിത്രം കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച്  'ലവ് ടുഡേ' ഈയിടെ റിലീസായ 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച പ്രതീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണത്രേ നായികയാകുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായിക സുധ കൊങ്ങരയുടെ സഹായിയായ കീർത്തീശ്വരൻ ആണ്. ഇപ്പോൾ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിലാണ് പ്രതീപ് രംഗനാഥൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം തീർന്നതും കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പ്രതീപ് രംഗനാഥൻ ജോയിൻ ചെയ്യുംഎന്നാണ് റിപ്പോർട്ട്.  പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്ത 'കോമാളി' നായകനായി അഭിനയിച്ച  'ലവ് ടുഡേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളെല്ലാം വമ്പൻ വിജയമായതിനെ തുടർന്ന് ഇപ്പോൾ തമിഴ് സിനിമയിൽ ജന ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമാണ് പ്രതീപ് രംഗനാഥൻ.


LATEST VIDEOS

Top News