ജി.വിയുടെ വലിയ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്‍റെ മ്യൂസിക് എനിക്ക് വളരെയധികം ഇഷ്ടമാണ്. എടുത്തുപറയണമെങ്കില്‍ അദ്ദേഹത്തിന്‍റെ ഇമോഷണല്‍ സോംഗ്സ്, ബിജിഎം എന്നിവ. വളരെ ഡീപ്പായി പറയുകയാണെങ്കില്‍ ധനുഷിന്‍റെ 'മയക്കം എന്ന' എന്ന സിനിമയിലെ 'പിറൈ തേടും ഇരവിലേ' എന്ന ഗാനം. അത് എന്‍റെ ഓള്‍ടൈം ഫേവറിറ്റാണ്. 'തൃഷാ ഇല്ലേണ്ണാ നയന്‍താര' എന്ന സിനിമയില്‍ അദ്ദേഹം നായിക ആനന്ദിയെ നോക്കുമ്പോള്‍ ഒരു ബി.ജി.എം വരും. ആ മ്യൂസിക് കേള്‍ക്കാന്‍ വേണ്ടി മാത്രം ആ സീന്‍ ഞാന്‍ പലതവണ റിപ്പീറ്റ് ചെയ്ത് നോക്കിയിട്ടുണ്ട്. അദ്ദേഹം സംഗീതസംവിധാനം ചെയ്ത സിനിമയില്‍ അദ്ദേഹത്തിന്‍റെ ജോഡിയായി അഭിനയിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
നേരത്തെതന്നെ ജി.വിയെ ഞാന്‍ കണ്ട് പരിചയപ്പെട്ടിട്ടുണ്ട്. ഷൂട്ടിംഗില്‍ ആദ്യദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ നെര്‍വസ്സായി മിണ്ടാതിരുന്നു. പക്ഷേ അദ്ദേഹം എന്‍റെയടുത്ത് വന്ന് സംസാരിച്ച്, എന്നെ കംഫര്‍ട്ടബിളാക്കി മാറ്റി. എന്നെ മാത്രമല്ല ഒപ്പം അഭിനയിക്കുന്ന എല്ലാ നടീനടന്മാരെയും അദ്ദേഹം അങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്. വളരെ നല്ല വ്യക്തിയാണ്. സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിക്കുന്ന രീതിയും എനിക്കിഷ്ടമാണ്.
തമിഴ് ഹീറോമാരില്‍ ആരോടാണ് 'ക്രഷ്...'?
ക്രഷ് എന്ന് പറയാനാവില്ല. സൂര്യസാറിനെ എനിക്കിഷ്ടമാണ്. പിന്നെ ബോളിവുഡിലെ ഹൃതിക് റോഷനേയും ഇഷ്ടമാണ്.
ബാലയുടെ വണങ്കാനില്‍ നല്ലൊരു അവസരം കൈവന്നതാണല്ലോ? സൂര്യ അതില്‍ നിന്നും പിന്‍മാറിയതുകൊണ്ടാണോ മമിതയും പിന്മാറിയത് എന്ന് കേട്ടല്ലോ?
അത് സത്യമല്ല. കോള്‍ഷീറ്റ് പ്രശ്നം കാരണമായാണ് ഞാന്‍ വണങ്കാനില്‍ നിന്നും പിന്‍മാറിയത്. സൂര്യ സാര്‍ പിന്‍മാറിയത് വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്. ബാല സാറിന്‍റെ പടം ചെയ്യാനാവാതെ പോയതില്‍ എനിക്കും വിഷമമുണ്ട്.
മമിതയ്ക്ക് ബോയ്ഫ്രണ്ടും ബോയ്ബെസ്റ്റിയുമുണ്ടോ...?
ഈ രണ്ടുപേരും എനിക്കില്ല...
ബോയ്ഫ്രണ്ടിനെക്കുറിച്ചുള്ള സങ്കല്‍പ്പം...?
എന്‍റെ ബെസ്റ്റ് ഫ്രണ്ടായിരുന്നാല്‍ മാത്രം മതി.
Photo: Jan Joseph George