NEWS

ധനുഷിനൊപ്പം വീണ്ടും മമ്മുട്ടി...

News

 

'ഇഡ്‌ലി കടൈ' എന്ന ചിത്രത്തിന് ശേഷം ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'കാര'യാണ്. 'പോർ തൊഴിൽ' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം നായകിയായി അഭിനയിക്കുന്നത് മമിതാ ബൈജുവാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഈ ചിത്രം റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയെ തുടർന്ന് ദേശീയ അവാർഡ്  നേടിയ 'പാർക്കിങ്ങ്'  എന്ന ചിത്രം സംവിധാനം ചെയ്ത  രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്.

 ഈ ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപത്രം കൂടാതെ, മറ്റൊരു പ്രധാന കഥാപാത്രമുണ്ടത്രേ!  ആ കഥാപാത്രത്തിൽ  മമ്മൂട്ടിയെ അഭിനയിപ്പിക്കാനുള്ള ചർച്ചകൾ നടത്തിവരികയാണെന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. രാംകുമാർ ബാലകൃഷ്ണൻ അവതരിപ്പിച്ച കഥയും, കഥാപാത്രവും മമ്മുട്ടിക്ക് ഇഷ്ടപ്പെട്ടുവെന്നുള്ള റിപ്പോർട്ടുമുണ്ട്. അതിനാൽ ഈ ചിത്രത്തിൽ മമ്മുട്ടി അഭിനയിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്. 2013-ൽ പുറത്തിറങ്ങിയ 'കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ധനുഷ് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.


LATEST VIDEOS

Latest