കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി.വന്ദനയുടെ കുടുംബത്തെ നേരില്‍ കണ്ട് അദ്ദേഹം ആശ്വസിപ്പിച്ച് . രാത്രി എട്ടേകാലോടെയാണ് കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിൽ താരമെത്തിയത്.
പതിനഞ്ച് മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞ മമ്മൂട്ടി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്താ ജെറോം, നടന്‍ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും വന്ദനയുടെ വീട്ടിലെത്തി.