ഇതേ നമ്പറിനായി മറ്റ് 2 പേർകൂടി രംഗത്ത് ഇതിയോടെയാണ് ലേലത്തിൽ വെയ്ക്കാൻ തീരുമാനിച്ചത്
ഇഷ്ട വാഹനം വാങ്ങുമ്പോൾ ഇഷ്ട നമ്പറും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ കാണാം..അങ്ങനെ ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പറുകൾ സ്വന്തമാക്കിയ നിരവധി പേരുടെ വാർത്തകളും കേട്ടിട്ടുണ്ട്. അത് ഒരു പുതിയ കാര്യവുമല്ല... എന്തിന് വേറെ, പ്രശസ്ത സിനിമ താരങ്ങൾ വരെ ഇതിൽ ഉൾപെടുന്നു.
മോഹൻലാൽ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോബോബൻ, ഭാവന എന്നിങ്ങനെ തങ്ങളുടെ ഇഷ്ടനമ്പറിനായി ലേലത്തിൽ പങ്കെടുത്തവർ നിരവധിയാണ്.
ഇപ്പോഴിതാ പുതുതായി വാങ്ങിയ കാറിന് തൻ്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് ഏവരെയും പ്രിയങ്കരനായ മമ്മൂക്ക. പുതുതായി വാങ്ങിയ തൻ്റെ മെഴ്‌സിഡസ് ബെൻസിനാണ് KL 07 DC 369 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. നമ്പറിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും അവസാനം മമ്മൂക്ക തന്നെ ഈ നമ്പർ സ്വന്തമാക്കി.
കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ഫാൻസി നമ്പരിനായുള്ള ലേലത്തിലാണ് താരം ഈ നമ്പർ സ്വന്തമാക്കിയത്. ഈ ഫാൻസി നമ്പർ നടൻ നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിനായി മറ്റ് 2 പേർകൂടി രംഗത്ത് ഇതിയോടെയാണ് ലേലത്തിൽ വെയ്ക്കാൻ തീരുമാനിച്ചത്. 5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവിൽ ഓൺലൈനിൽ നടന്ന ലേലത്തിൽ 1.31 ലക്ഷത്തിനാണ് മമ്മൂക്ക തൻ്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ ഗരാജിലെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600, G-വാഗൺ, മെർസിഡീസ് ബെൻസ് V-ക്ലാസ്, മെർസിഡീസ് ബെൻസ് S-ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഫോക്സ്വാഗൺ പോളോ GTI തുടങ്ങി കാറുൾക്കും ഇതേനമ്പരാണുള്ളത്. മെഗാസ്റ്റാറിന്റെ കാരവാനുകൾക്കും 369 നമ്പറാണ്.