NEWS

മമ്മൂട്ടിയുടെ 'യാത്ര' രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റ്...

News

'യാത്ര' രണ്ടാം ഭാഗത്തിന്റെ റിലീസ് വിവരം ആണ് പുറത്തുവന്നിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.

മമ്മുട്ടി നായകനായി പുറത്തുവന്നു സൂപ്പർഹിറ്റായ തെലുങ്ക് ചിത്രമാണ് 'യാത്ര'.  ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ 'യാത്ര'യിൽ മുഖ്യവേഷത്തിൽ എത്തിയത് മമ്മൂട്ടി ആയിരുന്നു. ഇതിനെ തുടർന്ന് 'യാത്ര'യുടെ രണ്ടാം ഭാഗം ഒരുങ്ങുന്ന വാർത്ത നാനയിൽ നൽകിയിരുന്നു. രണ്ടാം ഭാ​ഗത്തിൽ വൈ.എസ്. ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെങ്കിലും കുറച്ച് ഭാ​ഗങ്ങളിൽ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വൻ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. 'യാത്ര' രണ്ടാം ഭാഗത്തിന്റെ റിലീസ് വിവരം ആണ് പുറത്തുവന്നിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.

ചിത്രം 2024 ഫെബ്രുവരി 8ന് തിയറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. തമിഴ് നടൻ ജീവയാണ് ജ​ഗൻ മോഹൻ റെഡ്ഢിയായി ചിത്രത്തിൽ എത്തുന്നത്. മഹി വി.രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  . . രണ്ടാം ഭാഗത്തിന്റെ തുടക്കത്തിലാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം വരിക എന്നാണു റിപ്പോർട്ട്.


LATEST VIDEOS

Top News