NEWS

"കലാലയ ഓർമകളിൽ അലിഞ്ഞു മമ്മൂക്ക..";വീഡിയോ കാണാം..

News

എറണാകുളം ലാ കോളേജിലെ ആ പൂര്‍വ വിദ്യാര്‍ഥി ഇന്ന് മലയാളികളുടെയും സിനിമാ ലോകം അറിയുന്ന പ്രശസ്ത താരമാണ്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും മഹാനടന്‍ എന്ന ഖ്യാതിയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി.

ഇപ്പോഴിതാ കലാലയ ഓർമകളിലേക്ക് തിരിച്ചു നടന്നു തൻ്റെ ക്ലാസ് മുറിയിൽ എത്തിയിരിക്കുകയാണ് മമ്മൂക്ക. ഇതിൻ്റെ വീഡിയോയാണ് ഇപ്പൊൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ:

"എറണാകുളം ലാ കോളേജ്..ഇതായിരിന്നു എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം. ഞങ്ങൾ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു".. മമ്മൂട്ടി വീഡിയോയിൽ പറയുന്നു.+

ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അൽമമേറ്റർ എന്നാണ് വീഡിയോയ്ക്ക് താഴെ നടൻ കുറിച്ചിരിക്കുന്നത്. നിഘൂടതകൾ നിറഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് കേൾക്കുന്നത്. ഇത്തരമൊരു വീഡിയോ എന്തിനായിരിക്കും മമ്മൂട്ടി പങ്കുവച്ചത് എന്നാണ് ആരാധകരുടെ സംശയം.

'ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ', അതു പറയുമ്പോഴുള്ള ആ സന്തോഷവും, അഭിമാനവും ഒക്കെ ആ മുഖത്ത് നിന്ന് മനസ്സിലാകും,..എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമൻ്റുകൾ.


 
 
 
 
View this post on Instagram
 
 
 
 

A post shared by Mammootty (@mammootty)

LATEST VIDEOS

Latest