കോഴിക്കോട്: അന്തരിച്ച മലയാളത്തിന്റെ ചിരി സുൽത്താൻ ഇനി കണ്ണംപറമ്പിൽ അന്തിയുറങ്ങും. ഖബറടക്ക ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു. അതേ സമയം പ്രിയ നടന്‍ മാമുക്കോയയുടെ വിയോഗത്തിൽ വിങ്ങി മലയാള സിനിമ ലോകം. നാലു പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച മഹാനടൻ ഇനി ഇല്ല എന്നത് ഓരോ സിനിമാ പ്രേമികളുടെയും ഉള്ളിൽ നോവുണർത്തുന്നു. സിനിമാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് പ്രിയ നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സഹപ്രവർത്തകരായ മമ്മൂട്ടി, പൃഥ്വിരാജ്, വിജയരാഘവൻ, മോഹൻലാൽ, മുകേഷ്, തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.