NEWS

"പുത്തൻ ബെൻസും.. ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കിയ ആ ഫാൻസി നമ്പറും.." പുതിയ ലുക്കിൽ ഭാര്യയുമൊത്ത് മമ്മൂക്ക!

News

MERCEDES-AMG A 45 S ആണ് താരത്തിൻ്റെ പുത്തൻ കാർ 

അടുത്തിടെയാണ് മമ്മൂക്ക പുതുതായി വാങ്ങിയ കാറിന് തൻ്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകത് ഏവരെയും പ്രിയങ്കരനായ മമ്മൂക്ക. പുതുതായി വാങ്ങിയ തൻ്റെ മെഴ്‌സിഡസ് ബെൻസിനാണ് KL 07 DC 0369 എന്ന നമ്പർ ആയിരുന്നു സ്വന്തമാക്കിയത്.

ഇപ്പോഴിതാ പുത്തൻ കാറിൽ സ്റ്റൈലായി ബെൻസ് ഓടിച്ച് വരുന്ന ദൃശ്യങ്ങളാണ് വൈറൽ. മമ്മൂക്കയ്ക്കൊപ്പം ഭാര്യ സുൽഫത്തും ഒപ്പമുണ്ട്. MERCEDES-AMG A 45 S ആണ് താരത്തിൻ്റെ പുത്തൻ കാർ 

കണ്ണൂർ സ്ക്വാഡി’ന്റെ ദുബായി പ്രമോഷനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. വിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന മമ്മൂക്ക പുത്തൻ ലുക്കിലാണ് കാണപ്പെടുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കണ്ടെത്തിൽ.


അതെസമയം, മമ്മൂക്ക സ്വന്തമാക്കിയ  നമ്പറിനായി വലിയ മത്സരമാണ് ഉണ്ടായിരുന്നത്. അവസാനം മമ്മൂക്ക തന്നെ ഈ നമ്പർ സ്വന്തമാക്കി. 

കഴിഞ്ഞ മാസം സെപ്റ്റംബർ 22 നാണ് എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ഫാൻസി നമ്പരിനായുള്ള ലേലത്തിൽ താരം ഈ നമ്പർ സ്വന്തമാക്കിയത്. ഈ ഫാൻസി നമ്പർ നടൻ നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിനായി മറ്റ് 2 പേർകൂടി രംഗത്ത് ഇതിയോടെയാണ് ലേലത്തിൽ വെയ്ക്കാൻ തീരുമാനിച്ചത്.


5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവിൽ ഓൺലൈനിൽ നടന്ന ലേലത്തിൽ 1.31 ലക്ഷത്തിനാണ് മമ്മൂക്ക തൻ്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയത്  എന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടിയുടെ ഗരാജിലെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600, G-വാഗൺ, മെർസിഡീസ് ബെൻസ് V-ക്ലാസ്, മെർസിഡീസ് ബെൻസ് S-ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഫോക്സ്വാഗൺ പോളോ GTI തുടങ്ങി കാറുൾക്കും ഇതേനമ്പരാണുള്ളത്. മെഗാസ്റ്റാറിന്റെ കാരവാനുകൾക്കും 369 നമ്പറാണ്.


LATEST VIDEOS

Top News