NEWS

പൂവാലൻ സിനിമ മത്സരം

News

പ്രശസ്ത നടൻ  മാമുക്കോയ  അഭിനയിച്ച , കുറച്ച് നാളുകൾ കൂടി  കഴിഞ്ഞ് മാമുക്കോയയുടെ  അവസാന സിനിമയായി  ഗംഭീരമായി തിയേറ്റർ റിലീസ്  ചെയ്യാൻ  ഉദ്ദേശിക്കുന്ന സിനിമയാണ്  "പൂവാലൻ".

ന്യൂ ഇന്റർനാഷണൽ  ഫിലിം കമ്പനിയുടെ  ബാനറിൽ  നിർമിക്കുന്ന, പ്രശസ്ത നടൻ  മാമുക്കോയ  അഭിനയിച്ച , കുറച്ച് നാളുകൾ കൂടി  കഴിഞ്ഞ് മാമുക്കോയയുടെ  അവസാന സിനിമയായി  ഗംഭീരമായി തിയേറ്റർ റിലീസ്  ചെയ്യാൻ  ഉദ്ദേശിക്കുന്ന സിനിമയാണ്  "പൂവാലൻ".

ഗായകൻ, ടി.ടി. ജെൻസൻ  ആണ്  ഈ ചിത്രത്തിലെ  നായകൻ. ഈ  ചിത്രത്തിൽ  പൂവാലനായി  ടി. ടി. ജെൻസൻ  അഭിനയിക്കുന്നു.

ഈ  ചിത്രത്തിൽ, പെൺകുട്ടികളുടെ  പുറകെ  നടന്ന്  പ്രേമിക്കുന്ന പൂവാലന്  ഉപദേശം  നൽകുന്ന  ആശാനാണ് മാമുക്കോയ.  ഈ  സിനിമയിൽ  മാമുക്കോയയും  പൂവാലനും  ചേർന്നുള്ള സുപ്രധാനമായ   നർമ്മത്തിൽ ചാലിച്ച  സീനുകൾ നിരവധിയാണ്.

കഥ , തിരക്കഥ , സംഭാഷണം , സംവിധാനം ടി. ടി. ജെൻസൻ.

ഈ  സിനിമയിൽ ആശാനായ  മാമുക്കോയയുടെ , മണ്ടൻ  ഉപദേശം  കേട്ട് പെൺകുട്ടികളെ ,പ്രേമിക്കാൻ നടക്കുന്ന പൂവാലനെ  പെൺകുട്ടികൾ ഫൂൾ  ആക്കുന്ന നിരവധി  സീനുകളുണ്ട്.

ഒരിക്കൽ പൂവാലൻ  തന്റെ  പുതിയതായി  സെറ്റ് ആയ ഒരു കാമുകിയെ  കുറച്ചു ദിവസം  കാണാതായപ്പോൾ , അവൾ  പഠിക്കുന്ന കോളേജിലെത്തുകയും , അവിടെ  കോളേജ്  ക്യാമ്പസ്സിൽ  അവളെ  അന്വേഷിച്ച് കറങ്ങി നടക്കുന്നതിനിടയിൽ , അവിടെ  അല്പം അകലെയായി  ലാൻഡ് ചെയ്തിരുന്ന  തന്റെ  ആശാനായ  മാമുക്കോയയെ  കാണുകയും  മാമുക്കോയയോട് , തന്റെ  കാമുകിയെ പ്പറ്റിയും, അവളെ   അന്വേഷിച്ച് വന്നതാണെന്നും  പൂവാലൻ പറയുന്നു.

ഇത്‌ കേട്ട മാമുക്കോയ  പൂവാലനോട് അവിടെ  കോളേജ്  ക്യാമ്പസ്സിലുള്ള ഒരു മര ച്ചുവട്ടിൽ  നിൽക്കാൻ പറയുകയും , "ഞാൻ നിന്റെ കാമുകിയെ , കണ്ടുപിടിച്ചിട്ട് ഇപ്പോൾ വരാം  എന്ന് പറഞ്ഞു  ക്ലാസ്സ് മുറികൾക്കിടയിലൂടെ  കോളേജിന് ഉള്ളിലേക്ക് പോകുന്നു

"പ്രേമത്തിന്റെ സ്പെഷ്യലിസ്റ്റ് ആയ  തനിക്ക് ഇതൊക്കെ  നിസ്സാര  കാര്യമല്ലേ  " എന്ന അഹങ്കാരഭാവത്തിലാണ്  മാമുക്കോയ  അകത്തേക്ക് പോകുന്നത്

കുറച്ച് സമയം  കഴിഞ്ഞ് മാമുക്കോയ  പോയതിനേക്കാൾ  വേഗത്തിൽ വിയർത്തു കുളിച്ചു പൂവാലന്റെ  അടുത്തേക്ക് തിരിച്ച് വരുകയും " നീ  പറഞ്ഞത്  പോലെ  തന്നെയാ  ആ  പ്രിൻസിപ്പാൾ  ആൾ
ഡേഞ്ചറാ , ഞാനില്ല  ഞാൻ  പോണേണ് " എന്ന് പറഞ്ഞു അവിടെ  നിന്ന് കോളേജിന്  പുറത്തേക്ക് ഓടി രക്ഷപെടുന്നു.
ഇത്‌ കണ്ടു വിറച്ച  പൂവാലൻ  മറ്റൊരു വഴിയിൽകൂടി  ഒരു ഹാഫ് മതിലും  ചാടി ഓടി രക്ഷപെടുന്നു.

മാമുക്കോയയും (ആശാൻ ) പൂവാലനും  (ശിഷ്യൻ ) ഒന്നിച്ച് ഒരു കോളേജ് കമ്പസ്സിലൂടെ  നടന്ന്  , ആ  കോളേജിലേക്ക് നോക്കികൊണ്ട്   അഭിനയിച്ചിരിക്കുന്ന ഈ  സീനിന്റെ   ഡയലോഗ്കൾ   ഒന്ന് നോക്കൂ.

പൂവാലൻ   --- ആശാനെ  , ഈ  കോളേജിലാ   എന്റെ കാമുകി  പഠിക്കുന്നത്.

മാമുക്കോയ  --- ഈ  കോളേജിലോ

പൂവാലൻ  --- ഈ  കോളേജിലാ , പക്ഷേ  ഇന്നലെ  ഞാനിവിടെ  കറങ്ങി  നടന്നിട്ട് ഇവടത്ത  പ്രിൻസിപ്പാൾ എന്ന പിടിച്ച് പുറത്താക്കി.

മാമുക്കോയ --- അതെന്തിനാ..

പൂവാലൻ  --- ആ ഞാനിവിടേക്ക.. കറങ്ങി  നടക്കണ്ന്നാ  പറയണത്. പക്ഷേ  എനിക്ക് അവളെ  ഒന്ന് കണ്ടെത്തിയാൽ കൊള്ളാമെന്നുണ്ട്.

മാമുക്കോയ  --- നീയൊര് കാര്യം ചെയ്യ്.. അവള് , ഏത് ക്ലാസ്സിലാണ് പഠിക്കണത്  എന്നു പറഞ്ഞാ  അപ്പത്തന്നെ ഇവട  എത്തിച്ചോള..

പൂവാലൻ  -- പക്ഷേ  ആശാന്  അത് ബുദ്ധിമുട്ടാകുല്ലേ

മാമുക്കോയ  എന്ത് ബുദ്ധിമുട്ട്

പൂവാലൻ  --- വല്ല  സെക്യൂരിറ്റി കാരക്ക  ഉണ്ടെങ്കി , പിടികൂടൂല്ലേ 

മാമുക്കോയ  --- അതിനക്ക വഴിയില്ലേ.. ഇജ്ജാതി  പെണ്ണുങ്ങള  വളക്കണതിലും വലുതല്ല  സെക്യൂരിറ്റിന  വളക്കല്.ഹ ഹ  ഹ  

പൂവാലൻ  --- എന്നാൽ , ആശാൻ  ദേ ദീ  ഇടനാഴി , ഒന്നന്വേഷിച്ചിട്ട്  വാ.

മാമുക്കോയ  ---- നീ  എവട  നിക്കും

പൂവാലൻ  --- ഞാൻ  ദിവട നിന്നോള..

മാമുക്കോയ  --- ഇവട  നിക്കോ

പൂവാലൻ --- ആ.

മേല്പറഞ്ഞ ഈ  ഡയലോഗ്കൾ   അതിന്റെ തായ  ഭാവത്തിൽ  പറഞ്ഞു , രണ്ടു പേർ ചേർന്ന്,  അഭിനയിച്ചു
  (ഒരു കോളേജിലേക്ക് നോക്കി, ആ കോളേജിന് മുൻപിലൂടെ   നടക്കുന്നെന്നു സങ്കൽപ്പിച്ചുകൊണ്ട് )
45 സെക്കൻഡിൽ താഴെ മാത്രമുള്ള വീഡിയോ അയക്കുക.

അയക്കുന്ന  വീഡിയോകളിൽ,മികച്ച  ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് ന്യൂ ഇന്റർനാഷണൽ  ഫിലിം കമ്പനി  പ്രോത്സാഹന സമ്മാനങ്ങൾ  നൽകുന്നതാണ്.

 2 പേർ വീതമുള്ള  പുരുഷന്മാരുടെ  ടീമിനും ,
2 പേർ വീതമുള്ള  സ്ത്രീകളുടെ  ടീമിനും
മത്സരിക്കാം.

മത്സരിക്കുന്ന  ടീമിലെ  2 പേരിൽ ഒരാൾ മാമുക്കോയയുടെ , ഡയലോഗ്കളും , അടുത്തയാൾ  പൂവാലന്റെ  ഡയലോഗ്കളും  
പറഞ്ഞു  അഭിനയിക്കുക.

കൂടാതെ  അഭിനയം , നൃത്തം, സംഘട്ടനം , തുടങ്ങിയവയിൽ  കഴിവുള്ളവർക്ക്   ഈ സിനിമയിൽ   ഷൂട്ട്‌ ചെയ്യാൻ , ഇനി
ബാക്കി യുള്ള  കോളേജ് സീനുകൾ , ഡാൻസ് സീനുകൾ , സ്റ്റണ്ട്  സീനുകൾ 
തുടങ്ങിയവയിൽ  അവസരം   നൽകുന്നതാണ്.

വീഡിയോ അയക്കേണ്ട വാട്സ്ആപ് നമ്പർ 
08301837220


LATEST VIDEOS

Latest