NEWS

മനം നിറയ്ക്കാൻ വീണ്ടും..മോക്ഷ .. ചിത്തിനിയിലൂടെ

News

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി സുന്ദരിയാണ് മോക്ഷ .
 മോക്ഷ വീണ്ടും ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിലൂടെ തന്നെ നായിക ആയി എത്തുന്ന സിനിമയാണ് ചിത്തിനി .
     ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ചിത്തിനി .
 ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെടുന്നു.
" ആരാണ് ചിത്തിനി ? "
" എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? "
ഈ ചോദ്യങ്ങളുമായാണ് ചിത്രം എത്തുന്നത്.
ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിൻ്റെയും ഉദ്വേഗത്തിൻ്റെയും മുൾമുനയിൽ നിർത്തിയാണ് ചിത്തിനിയുടെ കഥ മുൻപോട്ടു പോവുന്നത്.
       ഒരേ പോലെ പ്രണയവും പ്രതികാരവും പറയുന്ന സിനിമ.  പതിവ് ഈസ്റ്റ് കോസ്റ്റ് വിജയൻ സിനിമകളെ പോലെ തന്നെ അതിമനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് ചിത്തിനിയും.
     അതിസാഹസിക രംഗങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.
       ഒരൊറ്റ ചിത്രം കൊണ്ട് തന്നെ കേരളക്കരയുടെ മനസ്സ് കീഴടക്കിയ മോക്ഷയുടെ പുതിയ കഥാപാത്രത്തെ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ .  അമിത് ചക്കാലയ്ക്കൽ ആണ് ചിത്രത്തിലെ നായകൻ . 
വിനയ് ഫോർട്ടും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട് ആരതി നായർ , ഏനാക്ഷി എന്നിവരാണ് മറ്റ് നായികമാർ.
         സുധീഷ്, ജോയി മാത്യു,ജോണി ആൻ്റണി പ്രമോദി വെളിയനാട്  സുജിത്, ശ്രീകാന്ത് മുരളി , മണികണ്ഠൻ ആചാരി , പൗളി വത്സൻ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
     കെ.വി അനിലിൻ്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും  കെ.വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും  നിർവഹിച്ചിരിക്കുന്നത്.
         ഈസ്റ്റ് കോസ്റ്റ് വിജയൻ സന്തോഷ് വർമ -സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത്
രഞ്ജിൻ രാജ് ആണ്. ഛായാഗ്രഹണം -രതീഷ്റാം , എഡിറ്റർ - ജോൺ കുട്ടി
ആഗസ്റ്റ് രണ്ടാം തീയതി ചിത്രം തീയറ്ററുകളിൽ എത്തും.
                        


LATEST VIDEOS

Top News