NEWS

'വെറും ശരീരം കാണിക്കല്‍ മാത്രം... ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ..' ചുട്ട മറുപടി കൊടുത്തു മഞ്ജു പിള്ളയുടെ മകൾ ദയ

News

നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത് നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദയയുടെ ചിത്രങ്ങൾ പലപ്പോഴും ട്രോളുകൾക്കും അതുപോലെ തന്നെ അഭിനന്ദനത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് മോശം കമന്റിട്ട വ്യക്തിക്ക് ദയ നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ എന്നാണ് ചിത്രത്തിന് വന്ന ആ കമൻ്റ് കമന്റ്. കമന്റും കമന്റിട്ടയാളുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് ദിയ ഇതിന് മറുപടി നൽകിയത്.  

‘നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്’ എന്നാണ് ദിയ കമന്റിന് മറുപടി നൽകിയത്.  


LATEST VIDEOS

Top News