നടി മഞ്ജു വാര്യരും ഭാവനയും പണ്ടുമുതൽക്കേ നല്ല സുഹൃത്തുക്കളാണ്. അതെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഭാവനയുടെ ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ അവിടെയും ആശ്വാസമായി എത്തിയതും മഞ്ജു വാര്യർ തന്നെയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ഭവന അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു ജോളി വീഡിയോ ആണ് വൈറലാകുന്നത്. ഭാവനയും മഞ്ചുവും ഒരുമിച്ച് ആർത്തുല്ലസിച്ച് കാറിൽ യാത്രചെയ്യുന്ന ദൃശ്യമാണ് ഇത്.
മഞ്ജു ആണ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. കാറിലിരുന്ന് മഞ്ജു അഭിനയിച്ച ആയിഷ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഗാനത്തിന് രണ്ടുപേരും മനോഹരമായ ചുവടുവെക്കുകയാണ് ചെയ്യുന്നത്. മഞ്ജു ആണ് കാർ ഡ്രൈവ് ചെയ്യുന്നത്. നിരവധി പേർ ഇത് ഏറ്റെടുക്കുകയും മികച്ച കമന്റുകളുമായി എത്തിയിരിക്കുകയുമാണ്.
അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. ഇരുവരെയും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷവും ചിലർ പങ്കുവെച്ച്. എത്ര മനോഹരമായ രീതിയിലാണ് രണ്ടുപേരും ഇപ്പോഴും നിങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
മാത്രമല്ല നടൻ ദിലീപിനെ അനുകൂലിച്ചും കമൻ്റുകൾ എത്തി. ദിലീപ് ഉയിർ, ദിലീപേട്ടൻ ആണ് സത്യം..ഇപം കണ്ടില്ലേ...എന്നങ്ങനെ പോണ് കമൻ്റുകൾ.
View this post on Instagram