NEWS

വീണ്ടും തമിഴ് ചിത്രത്തിൽ മഞ്ജു വാര്യർ, പോസ്റ്റർ പുറത്ത്

News

മലയാള സിനിമയിലെ താര റാണിയായ മഞ്ജു വാരിയർ, തമിഴിൽ  'അസുരൻ', 'തുണിവ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സൂപ്പർഹിറ്റായ ഈ രണ്ടു ചിത്രങ്ങളെ തുടർന്ന് മറ്റുമൊരു തമിഴ് സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ് മഞ്ജു വാരിയർ.  അതനുസരിച്ച് ആര്യ നായകനാകുന്ന  'മിസ്റ്റർ എക്സ്' എന്ന ചിത്രത്തിലേക്കാണ് മഞ്ജു വാരിയർ കരാർ ചെയ്യപ്പെട്ടിരിക്കുന്നത്. വിഷ്ണു വിശാൽ നായകനായി അഭിനയിച്ച 'എഫ്.ഐ.ആർ' എന്ന ചിത്രം സംവിധാനം ചെയ്ത മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. 'മിസ്റ്റർ എക്സ്'. ഗൗതം വാസുദേവ് മേനോന്റെ ഒപ്പം സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് മനു ആനന്ദ്.

'മിസ്റ്റർ എക്‌സി'ൽ മഞ്ജു വാരിയർക്കൊപ്പം കഥാനായകനായി അഭിനയിക്കുന്നത് തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളും,  മലയാളിയുമായ ആര്യയാണ്. ഇവരോടൊപ്പം ഗൗതം കാർത്തിക് എന്ന യുവ നടനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമേൽക്കുന്നുണ്ട്. സൂര്യ അഭിനയിച്ച 'സിങ്കം-2', കാർത്തിയുടെ 'ദേവ്', തൃഷ അഭിനയിച്ച 'മോഹിനി' തുടങ്ങി നിറയെ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള  പ്രിൻസ് പിക്‌ചേഴ്‌സാണ് 'മിസ്റ്റർ എക്‌സ്' നിർമ്മിക്കുന്നത്.  ഈ ചിത്രം മഞ്ജു വാര്യർക്ക് തമിഴിൽ ഹാട്രിക് വിജയ ചിത്രമാകുമോ എന്ന് കണ്ടറിയണം.


LATEST VIDEOS

Top News