NEWS

"പ്രേക്ഷകർക്ക് മടുക്കുമ്പോൾ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എനിക്ക് ആഗ്രഹമില്ല..."

News

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി കൂടിയാണ് മഞ്ജു. 40 കാരിയായ ഒരു നടി ഇന്നും മുൻനിര നായിക നടിയായി തുടരുന്നു എന്നതും അപൂർവമാണ്. തല അജിത്ത്നോടൊപ്പം അഭിനയിച്ച തുനിവ് ആണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽകുകയായിരുന്നു. നീണ്ട 13 വർഷം സിനിമകളിൽ നിന്ന് മാറി നിന്ന മഞ്ജുവിന്റെ സ്ഥാനം പ്രേക്ഷക മനസ്സിൽ അത് പോലെ നില നിന്നു. രണ്ടാം വരവിൽ അതേ സ്നേഹത്തോടെ നടിയെ ആരാധകർ സ്വീകരിച്ചു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ആണ് മഞ്ജു സിനിമാ ലോകത്തേക്ക് തിരിച്ച് വരുന്നത്.

എന്നാൽ ആദ്യ കാലത്ത് നിരന്തരം ഹിറ്റ് അടിച്ച മഞ്ജുവിന് രണ്ടാം വരവിൽ കരിയറിൽ വീഴ്ചകളും ഉണ്ടായി. നടിയുടെ നിരവധി സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ജാക്ക് ആന്റ് ജിൽ എന്ന സിനിമ പൂർണ പരാജയം ആയിരുന്നു.

തുനിവ് ചിത്രത്തിൻ്റെ പ്രാെമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മഞ്ജു ഇപ്പോൾ. ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയാണ്.

'അത് നമ്മൾ എടുക്കുന്ന തീരുമാനം അല്ല. പ്രേക്ഷകർക്ക് മടുക്കുമ്പോൾ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എനിക്ക് ആ​ഗ്രഹമില്ല, മഞ്ജു പറഞ്ഞതിങ്ങനെ.

ആയിഷ, വെള്ളരിപ്പട്ടണം, എന്നിവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റു സിനിമകൾ. പൊങ്കൽ റിലീസായാണ് ചിത്രം തുനിവ് തീയേറ്ററിൽ എത്തുന്നത്.


LATEST VIDEOS

Top News