NEWS

"സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്....ഞാൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു.."

News

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് മഞ്ജു. 40 കാരിയായ ഒരു നടി ഇന്നും മുൻനിര നായിക നടിയായി തുടരുന്നു എന്നതും അപൂർവമാണ്. തല അജിത്ത്നോടൊപ്പം അഭിനയിച്ച തുനിവ് ആണ് നടിയുടെ ഒടുവിലായി റീലീസ് ചെയ്ത ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം വേണ്ടും ഒരുപാട് ചിത്രങ്ങളിൽ താരം ഇത്.

'അസുരൻ' എന്ന തമിഴ് ചിത്രത്തിലും മഞ്ജു ആദ്യമായി എത്തി. എന്നാൽ നിരവധി ഓഫറുകൾ നേരത്തേ മുതലെ കോളിവുഡിൽ നിന്ന് വന്നിരുന്നുവെന്നാണ് നടി പറയുന്നത്. മലയാളത്തിൽ തുടർച്ചയായി സിനിമകൾ വന്നിരുന്നതിനാൽ, ഹിറ്റ് ചാർട്ടിൽ ഇടം നേടിയ പല സിനിമകളിൽ നിന്ന് ഒഴിവാകേണ്ടി വന്നു എന്നും മഞ്ജു വാര്യർ പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുടെ പ്രതികരണം.

'അസുരന് മുമ്പും ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് സിനിമകൾ വന്നിട്ടുണ്ടായിരുന്നു. കുറേ ഓഫര്‍ ലഭിച്ചു. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. മലയാളത്തില്‍ ആ സമയത്ത് തുടർച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഡേറ്റിന്റെ പ്രശ്‌നമാണ് കൂടുതല്‍ വന്നിരുന്നത്. 'കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍' ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്. അതിലെ ഞാൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു.'

'ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്റെ സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്. എന്നെ എപ്പോള്‍ വേണെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാൻ പറ്റുന്നില്ല, കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല', മഞ്ജു വാര്യര്‍ കൂട്ടിച്ചേർത്തു.


LATEST VIDEOS

Top News