NEWS

തലൈവർക്കൊപ്പവും മഞ്ജുവാര്യർ!

News

രജനികാന്തിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷം മഞ്ജു വാരിയരും പങ്കുവച്ചിട്ടുണ്ട്.

തമിഴിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'ജെയ്ബീം'. ഈ  ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേലാണ് രജനികാന്ത് അഭിനയിക്കുന്ന അദ്ദേഹത്തിന്റെ 170-മത്തെ ചിത്രം സംവിധാനം ചെയ്യുന്നതെന്നും, ഈ ചിത്രം നിമ്മിക്കുന്നത് തമിഴിലെ വമ്പൻ ബാനറായ ലൈക്ക പ്രൊഡക്ഷൻസ് ആണെന്നുള്ള വിവരങ്ങൾ മുൻപ് ഔദ്യോഗികമായി പുറത്തുവന്നതാണ്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന സാഹചര്യത്തിൽ ഈ ചിത്രത്തിൽ രജിനിക്കൊപ്പം മലയാളികളുടെ പ്രിയ താരമായ മഞ്ജു വാരിയരെയും ഭാഗമാക്കാൻ അവരുമായി ചർച്ചകൾ നടന്നു വരുന്നുണ്ട് എന്നുള്ള വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു.

ഇപ്പോൾ ആ വാർത്തയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. രജനികാന്തിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷം മഞ്ജു വാരിയരും പങ്കുവച്ചിട്ടുണ്ട്. "ഈ അത്ഭുതകരമായ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്" എന്നാണ് താരം കുറിച്ചിരിക്കുന്നത്.

വെട്രിമാരൻ, ധനുഷ് കൂട്ടുകെട്ടിൽ പുറത്തുവന്ന 'അസുരൻ' എന്ന ചിത്രം മുഖേന തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജുവാരിയർ പിന്നീട് അജിത്തിനൊപ്പം 'തുണിവ്' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ വിജയ് സേതുപതിക്കൊപ്പം 'വിടുതലൈ'യിലും, ആര്യയും, ഗൗതം കാർത്തിക്കും ഒന്നിച്ചഭിനയിക്കുന്ന  'മിസ്റ്റർ എക്‌സ്' എന്നിവയാണ് മഞ്ജു വാര്യർ ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റുള്ള  തമിഴ് ചിത്രങ്ങൾ. രജിനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രം മഞ്ജുവാരിയരുടെ അഞ്ചാമത്തെ തമിഴ് സിനിമയാണ്. 'തലൈവര്‍-170'യിൽ രജനികാന്ത്, മഞ്ജുവാരിയർക്കൊപ്പം റിഥികാ സിങ്, തുഷാര വിജയൻ എന്നിവരും അഭിനയിക്കുന്നുണ്ട്.


LATEST VIDEOS

Top News