NEWS

മഞ്ഞുമ്മൽ ബോയ്സ്' സംവിധായകനും, ധനുഷും ഒന്നിക്കുന്ന ചിത്രം!

News

ഈയിടെ പുറത്തുവന്ന മലയാള ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' തമിഴ്നാട്ടിൽ ചരിത്രം കുറിച്ചിരിക്കുന്നു എന്നുതന്നെ പറയാം. തമിഴ്നാട്ടിൽ ഇതിനു മുൻപ് ഇത്രയധികം തിയേറ്ററുകളിൽ ഒരു മലയാള സിനിമയും പ്രദർശിപ്പിച്ചിട്ടില്ല എന്ന് പറയുന്ന തരത്തിലാണ് 'മഞ്ഞുമ്മൽ ബോയ്സ്' പ്രദർശനം നടത്തിവരുന്ന തിയേറ്ററുകളുടെ എണ്ണവും, കളക്ഷനും! ആയിരത്തി നൂറോളം തിയേറ്ററുകളാണ്  തമിഴ്നാട്ടിലുള്ളത് എന്നാണ് പറയപ്പെടുന്നത്. ഇതിൽ 850 ഓളം തിയേറ്ററുകളിലാണ് 'മഞ്ഞുമ്മൽ ബോയ്സ്' പ്രദർശനം നടത്തി വരുന്നത്. ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
  തമിഴ്നാട്ടിൽ ഈ  ചിത്രം കണ്ട കമൽഹാസൻ,  ഉദയനിധി സ്റ്റാലിൻ, വിക്രം, ധനുഷ് തുടങ്ങി നിറയെ പേരാണ് സംവിധായകൻ ചിദംബരത്തെ നേരിട്ട് ക്ഷണിച്ച് പ്രശംസിച്ചിരിക്കുന്നത്.  ഈ സാഹചര്യത്തിലാണ് ധനുഷിൻ്റെ 54-മത്തെ  ചിത്രം  സംവിധാനം ചെയ്യാൻ പോകുന്നത്  ചിദംബരമാണെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ധനുഷും, ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇത് തീരുമാനമായെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത ഫൈനാൻസിയരും, നിർമ്മാതാവുമായ മധുരൈ അൻപുവാണ് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇത് ചിദംബരം അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണോ അല്ലയോ  എന്നുള്ളതിൽ വ്യക്തയില്ല. കാരണം ധനുഷ് താൻ സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്യുന്ന 'രായൻ' തുടങ്ങി രണ്ടു മൂന്ന് ചിത്രങ്ങളിൽ ബിസിയാണ്. അതുപോലെ തന്നെ മലയാളത്തിൽ ഇത്രയും വലിയ ഒരു ഹിറ്റ് നൽകിയ ചിദംബരം അടുത്ത് ഒരു മലയാള സിനിമ ചെയ്യാതെ ഉടനെ തന്നെ തമിഴിലേക്ക് വരുമോ എന്നതുമാണ്!


LATEST VIDEOS

Top News