മുംബൈയിൽ നടന്ന ഇന്ത്യൻ പനോരമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'പ്രകാശം പരത്തുന്ന മാലാഖമാർ' എന്ന ഷോർട്ട് ഫിലിമിന് മികച്ച എക്‌സ്പിരിമെന്റ് ഷോർട്ട് ഫിലിം അവാർഡ് തിരക്കഥകൃത്തും സംവിധായകനുമായ മനോജ് പരാശക്തിക്ക് ലഭിച്ചു..
ഗർഭപാത്രത്തിൽ വളരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ആത്മഗതവും ഗർഭഛിദ്രവുമാണ് ഈ ഹൃസ്വചിത്രത്തിന്റെ പ്രമേയം. നാലു മിനിറ്റ് ദൈർഘ്യത്തിലാണ് ഈ ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന ഒരു കുഞ്ഞിന്റെ പുറംലോകത്തെ ശബ്ദങ്ങളോടുള്ള പ്രതികരണമാണ് പുതുമയോടെ ഈ ഹൃസ്വചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
മഹാഭാരത കഥയിലെ ചെറിയ ഒരു അംശത്തിൽ നിന്നുമാണ് ഇങ്ങനെയൊരു ആശയത്തിലൂടെ ഹൃസ്വചിത്രമെടുക്കാൻ തനിക്ക് കഴിഞ്ഞതെന്ന് സംവിധായകൻ മനോജ് പരാശക്തി പറഞ്ഞു.. മഹാഭാരതത്തിൽ സുഭദ്ര അഭിമന്യുവിനെ ഗർഭിണി ആയിരിക്കുമ്പോൾ ഭാവിയിൽ കുരുക്ഷേത്ര യുദ്ധം നടക്കുമെന്നും അഭിമന്യു പത്മവ്യൂഹത്തിൽ പെടുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞപ്പോൾ സുഭദ്ര ഉറങ്ങിപ്പോയി. പത്മവ്യൂഹത്തിൽ നിന്നും രക്ഷപ്പെടുന്ന മാർഗ്ഗം പറയാൻ പിന്നീട് സാധിച്ചില്ല. അങ്ങനെ പത്മവ്യൂഹത്തിൽപ്പെട്ട് ശത്രുക്കളാൽ മൃത്യുവരിക്കയാണ് ചെയ്തത്. ഈ ആശയത്തിൽ നിന്നുമാണ് 'പ്രകാശം പരത്തുന്ന മാലാഖമാർ' ഹൃസ്വഫിലിമായി ചിത്രീകരിച്ചത്.
നിർമ്മാണം - ഇടയാഞ്ഞിലി ക്രിയേഷൻസ്, പ്രൊഡ്യൂസർ-ജോബി ജോസ്, എഡിറ്റിംഗ്, ശബ്ദ മിശ്രണം- ശ്രീജീഷ് ശ്രീധരൻ, കവിയും ഗാനരചയിതാവും കഥാകൃത്തുമായ മനോജ് കോട്ടയം കുറിച്ചി സ്വദേശിയാണ്...