"മണവാളന്റെയും വധുവിന്റെയും ചിത്രങ്ങൾ പോലെ തോന്നിക്കുന്ന ഞങ്ങളുടെ ഇരുവരുടെയും ചിത്രങ്ങളാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. നിങ്ങൾക്കെല്ലാവർക്കും എന്റെ കുറച്ച് നല്ല ചിത്രങ്ങൾ ഉപയോഗിച്ചു കൂടായിരുന്നോ?
തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശം നടത്തിയതിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. 'ലിയോ' ചിത്രത്തിലെ നടനും സംവിധായകൻ ലോകേഷ് കനകരാജും, ചിരഞ്ജീവി തുടങ്ങി നിരവധി പേർ നടനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇന്ന് നവംബർ 21 ന് ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ അദ്ദേഹം തന്റെ പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്ന് പറഞ്ഞു.
നടൻ്റെ സ്ത്രീവിരുദ്ധ പരാമർശ പ്രസംഗത്തിന് ശേഷം, നടിഗർ സംഘം (ചലച്ചിത്ര സംഘം) നടനെ താൽക്കാലികമായി വിലക്കേർപ്പെടുത്തി. നവംബർ 21 ന് നടികർ സംഘം തന്നെ താത്കാലികമായി വിലക്കിയതിനെ തുടർന്ന് മൻസൂർ വാർത്താസമ്മേളനം വിളിച്ചിരുന്നു. തെറ്റ് മനസ്സിലാക്കി മാപ്പ് പറയുമ്പോൾ വിലക്ക് പിൻവലിക്കുമെന്നും സംഘം പറഞ്ഞിരുന്നു.
"നടിഗർ സംഘം തെറ്റ് ചെയ്തു (താൻ മാപ്പ് പറയും വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്). ഇത്തരമൊരു പ്രശ്നം ഉണ്ടായപ്പോൾ അവർ എന്നോട് വിശദീകരണം പോലും ചോദിച്ചില്ല, അവർ എന്നെ വിളിക്കുകയോ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയോ ചെയ്യണമായിരുന്നു. ഒരു അന്വേഷണം വേണമായിരുന്നു, പക്ഷേ അത് നടന്നില്ല." -നടൻ മൻസൂർ അലി ഖാൻ പറഞ്ഞു
"എനിക്കെതിരായ പ്രസ്താവന പിൻവലിക്കാൻ നടികർ സംഘത്തിന് ഞാൻ 4 മണിക്കൂർ സമയം നൽകും. അവർ മാപ്പ് പറയണം എന്ന് പറഞ്ഞു. എന്നെ കണ്ടിട്ട് ഒരു മാപ്പ് പറയുന്ന ആളായി തോന്നുന്നുവോ? മാധ്യമങ്ങൾക്ക് എനിക്കെതിരെ എന്ത് വേണമെങ്കിലും എഴുതാം. ഞാൻ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. എനിക്ക് തമിഴ് ജനതയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മണവാളന്റെയും വധുവിന്റെയും ചിത്രങ്ങൾ പോലെ തോന്നിക്കുന്ന ഞങ്ങളുടെ ഇരുവരുടെയും ചേർന്നുള്ള ചിത്രങ്ങളാണ് തൃഷയുടെ പ്രസ്താവനയ്ക്കൊപ്പം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. നിങ്ങൾക്കെല്ലാവർക്കും എന്റെ കുറച്ച് നല്ല ചിത്രങ്ങൾ ഉപയോഗിച്ചു കൂടായിരുന്നോ? ചില ചിത്രങ്ങളിൽ, എന്നെ കാണാൻ കൊള്ളാം." നടൻ പറഞ്ഞു.
"സിനിമയിലെ ഒരു ബലാത്സംഗ രംഗം എന്താണ് അർത്ഥമാക്കുന്നത്? അതിനർത്ഥം ഒരാളെ യഥാർത്ഥമായി ബലാത്സംഗം ചെയ്യുകയാണ് എന്നാണോ? സിനിമയിലെ കൊലപാതകം എന്താണ് അർത്ഥമാക്കുന്നത്? അതിനർത്ഥം അവർ ആരെയെങ്കിലും യഥാർത്ഥമായി കൊലപ്പെടുത്തുകയാണ് എന്നാണോ? നിങ്ങൾക്ക് കുറച്ച് ബോധമില്ലേ? ഞാൻ മോശമായ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ മാപ്പ് പറയില്ല."- നടൻ്റെ അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടിയ ദളപതി വിജയിന്റെ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നടൻ്റെ സ്ത്രീവിരുദ്ധ പരാമർശം. തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതിയെന്ന് നടൻ പറയുന്നു. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ല"- നടൻ പറഞ്ഞത്
സംഭവത്തിൽ തൃഷ നടൻ്റെ അഭിമുഖത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്സിൽ കുറിച്ചു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കി.