തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് നടുറോഡിൽ പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്. താരം തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ഇതിനെതിരെ രൂക്ഷ വിമർശനവുമായി നെറ്റിസൺസ് രംഗത്ത് വന്നു. താരത്തിന്റെ നാടകമാണിതെന്നാണ് കമന്റുകളിൽ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തിൽ ഇടപെട്ടിട്ട് ആർക്ക് എന്ത് കിട്ടാനാണ്. അവർ വീഡിയോയിൽ ചോദിക്കുന്നു. ഇൻസ്റ്റാഗ്രാമിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. മുംബൈ അന്ധേരിയിൽ നടുറോഡിൽ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം, നടിയുടേത് നാടകമാണെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇതുപോലുള്ള അമിതാഭിനയം നിർത്തണമെന്നും പ്രേക്ഷകരെ വെച്ച് കളിക്കരുതെന്നുമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ.
View this post on Instagram