ഒട്ടേറേ തമിഴ് - തെലുങ്ക് സിനിമകളിൽ ബാലതാരമായി അഭിനയിച്ച മാസ്റ്റർ മഹേന്ദ്രൻ നായകനാവുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ' നീലകണ്ഠൻ ' - ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. മലയാളം , തമിഴ് , തെലുങ്ക്, കന്നഡ , ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. Essence of Karma ( കർമ്മത്തിൻ്റെ സാരം) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ .
രാകേഷ് മാധവനാണ് രചനയും സംവിധാനവും . എൽ എസ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികമാർ യാഷ്‌നാ ചൗധരി, നേഹാ പത്താൻ എന്നിവരാണ്. സ്നേഹാ ഉള്ളാൽ ശ്രദ്ധേയ വേഷം ചെയ്യുന്നു. പ്രശാന്ത് ബീജെയാണ് സംഗീത സംവിധായകൻ. ശ്രാവൺ ജി കുമാർ എഡിറ്റിങ്ങും ഛായഗ്രഹണവും നിർവഹിക്കുന്നു . രാംകി, ബബ്ലു, പൃത്വിവിരാജ്,,ശുഭ ലേഖ സുധാകർ, സത്യ പ്രകാശ്, ചിത്രം സീനു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലകണ്ഠൻ ഉടൻ പ്രദർശനത്തിനെത്തും.
സി. കെ. അജയ് കുമാർ, പി ആർ ഒ