കൊല്ലക്കാരുടെ സ്വന്തം സിനിമ മീൻ ഡിജിറ്റൽ സാങ്കേതിക മികവോടെ ബിഗ് സ്ക്രീനിലേയ്ക്ക്. കൊല്ലത്തിന്ടെയും, കൊല്ലത്തിന്റെ തീര പ്രദേശത്തിന്റെയും കഥ പറയുന്ന മീൻ എന്ന 1980 ൽ ഐ. വി. ശശി സംവിധാനം ചെയ്ത് പുറത്തിറക്കിയ ജയൻ ചിത്രം ഡിജിറ്റൽ സാങ്കേതികമികവോടെ ബിഗ് സ്ക്രീനിലേയ്ക്ക് വീണ്ടും റീ റിലീസ് ചെയ്യുന്നു.കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസ്, ആശ്രാമം മൈതാനം, കൊല്ലം റസ്റ്റ് ഹൌസ്, അഡ്വഞ്ചർ പാർക്ക്, നീണ്ടകര, കൊല്ലം ബീച്ച്, തങ്കശ്ശേരി, തേവള്ളി എന്നീ സ്ഥലങ്ങളിൽ വച്ചു ഷൂട്ട് ചെയ്ത ഈ ചിത്രം അറബികടലും, അഷ്ടമുടിക്കായലിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചത്..കൊല്ലം കടലോരത്തി ൻടെയും, കടലോര പ്രദേശത്തെ മനുഷ്യരുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചതു ടി. ദാമോദരൻ ആണ്. കൊല്ലത്തും , പ്രാന്തപ്രാദേശങങ്ങളിലും വച്ചായിരുന്നു ഈ സിനിമയുടെ മുഴുവൻ ചിത്രീകരണവും നടന്നത്.മികച്ച കമ്പ്യൂട്ടർ ടെക്നോളജിയുടെ സഹായതോടെ റീ റിലീസ് ചെയ്യുന്ന ഈ ചിത്രം പഴയ മീൻ ചിത്രത്തെക്കാളും ഗംഭീരശബ്ദത്തിലും, റിക്കോഡിംഗ് ലും വളരെ വലിയ വ്യത്യാസതോടെ ആണ് റീ റിലീസിനു ഇറങ്ങുന്നത്.പുതിയ സാങ്കേതിക മികവോടെ ഇറങ്ങുന്ന ഈ ചിത്രം ജയൻ ആരാധകർക്ക് വലിയ സന്തോഷം നൽകുന്നതാണ്.