NEWS

നൈനികയ്ക്ക് 13 വയസ്സായി അവളുടെ കുട്ടിത്തം കാണുമ്പോള്‍ ഈ പ്രായത്തിലല്ലേ ഞാനന്ന് നായികയായി അഭിനയിച്ചത് എന്നോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്

News


ഒരുപാട് നല്ല സിനിമകള്‍ ചെയ്തുവെങ്കിലും ചെയ്യാന്‍ കഴിയാതെ പോയ സിനിമകള്‍ ഉണ്ടായിട്ടില്ലേ...?

അത് കുറേ ഉണ്ടായിട്ടുണ്ട്. ആ സിനിമകളൊക്കെ വന്‍വിജയവുമായിട്ടുണ്ട്. മലയാളത്തില്‍ ഹരികൃഷ്ണന്‍സ്, തമിഴില്‍ പടയപ്പ, തേവര്‍മകന്‍.. അതെല്ലാം തന്നെ എനിക്ക് നല്ല ഓഫറുകളായിരുന്നു. പക്ഷേ പല സിനിമകള്‍ക്കും ഡേറ്റ് കിട്ടാത്തതുകൊണ്ടായിരുന്നു പോകാന്‍ കഴിയാതിരുന്നത്. പിന്നെ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ പറ്റില്ലല്ലോ.

എണ്‍പതുകള്‍ മുതല്‍ സിനിമാലോകത്തുണ്ട്. അവിടെ നിന്നും ഇവിടെ വരെ എത്തുമ്പോള്‍ എന്തെല്ലാമാണ് സിനിമാമേഖലയില്‍ സംഭവിച്ച മാറ്റങ്ങളായി തോന്നിയിട്ടുള്ളത്?

ഞാന്‍ അന്ന് തീരെ ചെറുതായിരുന്നല്ലോ. അതുകൊണ്ട് മാറ്റങ്ങള്‍ ഞാന്‍ അങ്ങനെ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ മേക്കിംഗില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴത്തെ സിനിമകള്‍ ഒരുപാട് മികച്ചതാണ്.

പതിമൂന്നാം വയസ്സില്‍ നായികയായി?

നാലാം വയസ്സില്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്. ഒരു സിനിമ ചെയ്യുകയാണ് എന്നുള്ള ഫീല്‍ ഒന്നും എനിക്ക് വന്നിരുന്നില്ല. സെറ്റുകള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒരു വിനോദയാത്ര പോകുന്ന ഫീലായിരുന്നു അന്ന് ഉണ്ടായിരുന്നത്. നായികയായതിനുശേഷമാണ് ഞാനെന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ബോധം എനിക്ക് കിട്ടിത്തുടങ്ങിയത്. ഉത്തരവാദിത്തം ഒക്കെ വന്നത് അപ്പോഴാണ്. എന്‍റെ മകള്‍ക്ക് ഇപ്പോള്‍ 13 വയസ്സാണ്. അവളുടെ കുട്ടിത്തം കാണുമ്പോള്‍ ഈ പ്രായത്തിലല്ലേ ഞാനന്ന് നായികയായി അഭിനയിച്ചത് എന്നോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്.
എല്ലാ ഭാഷകളിലെയും സ്റ്റാറുകളുടെ കൂടെ അഭിനയിച്ചു..

ചെറുപ്പത്തില്‍ തന്നെ ശ്രീദേവി, സുഹാസിനി, ഹിന്ദിയില്‍ ജയപ്രദ, വിജയശാന്തി എന്നിവരുടെ കൂടെ അഭിനയിച്ചു. അവരൊക്കെ എണ്‍പതുകളിലെ ഹിറ്റ് നായികമാരാണ്. അതുപോലെ ശിവാജി ഗണേശന്‍, രജനികാന്ത് എന്നീ നായകന്മാരും. പക്ഷേ ഞാന്‍ കുഞ്ഞ് ആയിരിക്കുമ്പോഴേ ഇവരെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുള്ളതുകൊണ്ട് അങ്ങനെ ഒരു പേടി തോന്നിയിട്ടില്ല.

നായിക ആയില്ലെങ്കില്‍ ഏത് പ്രൊഫഷന്‍ തെരഞ്ഞെടുക്കുമായിരുന്നു?

അച്ഛനും അമ്മയ്ക്കും എന്നെ നന്നായി പഠിപ്പിച്ച് ഒരു നല്ല ഐ.എ.എസ് ആക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. എനിക്ക് സ്ക്കൂളില്‍ പോകാന്‍ തന്നെ പറ്റിയിട്ടില്ല. പോയാലും പിന്നെയും ഷൂട്ടുണ്ടാകും. സ്റ്റുഡിയോ, സ്ക്കൂള്‍ എന്നിങ്ങനെ മാറിക്കൊണ്ടിരിക്കുകയായിരുന്നു.


LATEST VIDEOS

Interviews