സിനിമാനടൻ ദിലീപിൻ്റെയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകർ മീനാക്ഷിക്കുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ ഏറെ സജീവമാണ് മീനാക്ഷി.
നമിത പ്രമോദ് കഴിഞ്ഞദിവസം സമ്മർ ടൗൺ എന്ന ഒരു കഫെ തുടങ്ങിയിരുന്നു. ചടങ്ങിൽ നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നടിമാരായ അനുസിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരൊക്കെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. നാദിർഷയുടെ മക്കളായ ഖദീജക്കും ആയിഷക്കും ഒപ്പമാണ് മീനാക്ഷി എത്തിയത്.
മീനാക്ഷി അതി സുന്ദരിയായിട്ടാണ് എത്തിയത്. എന്നാൽ ഫംഗ്ഷനിൽ മീനാക്ഷിയുടെ അടുത്ത് ഉണ്ടായിരുന്ന ഒരു പയ്യനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ. ഉദ്ഘാടനത്തിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ അതിനിടിയിൽ പലരും ആ ചെറുപ്പക്കാരൻ ആരാണെന്നുള്ള ചോദ്യങ്ങളാണ് ഉയർന്നു.
ആരാധകർ തന്നെ ഒടുവിൽ ഇതിനൊരു ഉത്തരം കണ്ടെത്തുകയും ചെയ്തു. നിർമ്മാതാവ് ആൽബിൻ ആൻ്റണിയുടെ മകനാണെന്ന് കുറച്ചുപേർ കമൻ്റ് ചെയ്തു. എന്നാൽ കുറച്ചു പേരാകട്ടെ അൽഫോൺസ് പുത്രൻ്റെ ഭാര്യയുടെ കസിനാണ് ആ പയ്യൻ എന്നുള്ള കമൻ്റുകളും ഇട്ടിട്ടുണ്ട്..