'യക്ഷിയും ഞാനും', 'പോപ്പിൻസ്', 'റെഡ് വൈൻ', 'മെമ്മറീസ്' തുടങ്ങി നിറയെ മലയാള സിനിമകളിൽ അഭിനയിച്ച താരമാണ് മേഘ്‌നാ രാജ്. ബംഗളൂരിൽ ജനിച്ചു വളർന്ന മേഘ്‌നാ രാജ് തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജയെയാണ് മേഘ്‌നാ രാജ് പ്രണയിച്ച് വിവാഹം ചെയ്തതിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ ചിരഞ്ജീവി സർജ മരണപെട്ടു. ഇവർക്ക് ഒരു മകനുണ്ട്. അതിനെ തുടർന്ന് മേഘ്‌ന രാജ് രണ്ടാമതും വിവാഹിതയാകുന്നുവെന്ന് ഈയിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തെ മേഘ്‌ന രാജ് നിഷേധിച്ചിരുന്നു.
അതേ സമയം മേഘ്‌നാ രാജിനെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നിരുന്നു. അങ്ങിനെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മേഘ്‌ന രാജ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. കന്നട ഭാഷയിൽ ഒരുങ്ങുന്ന ഒരു സിനിമയിലാണ് മേഘ്‌നാ രാജ് വീണ്ടും അഭിനയിക്കുന്നത്. ത്രില്ലർ കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒരു മധ്യവയസ്‌കയുടെ വേഷമാണത്രെ മേഘ്‌ന അവതരിപ്പിക്കുന്നത്. കന്നഡ ഭാഷയിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായി മറ്റ് ഭാഷകളിലും പുറത്തുവരുമത്രെ! ഇനിയും പേരിടാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിശാൽ ആത്രേയയാണ്. ഈ സിനിമയെ തുടർന്ന് നല്ല കഥയും, കഥാപാത്രവുമായി വരുന്ന മലയാള ചിത്രങ്ങളിലും, തമിഴ് സിനിമകളിലും മേഘ്‌നാ രാജ് അഭിനയിക്കുമത്രേ!