NEWS

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി

News

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു.

കൊച്ചിയില്‍ വച്ച്‌ നടന്ന ചടങ്ങില്‍ സിനിമ- രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എറണാകുളം ചേരനെല്ലൂര്‍ വേവ് വെഡ്ഡിംഗ് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹൻറെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറില്‍ ഉണ്ണി മുകുന്ദൻ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാൻ.


LATEST VIDEOS

Latest