NEWS

'ബിജു മേനോൻ്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ മേതിൽ ദേവിക'

News

'കഥ ഇന്നുവരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായാണ് മേതില്‍ ദേവികയുടെ എത്തുന്നത്

നൃത്ത ചുവടുകളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് മേതിൽ ദേവിക. നിരവധി പുരസ്ക്കാരങ്ങളും താരം നേടിയിട്ടുണ്ട്.  2004ലായിരുന്നു രാജീവ്‌ നായരുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവർക്കും ദേവാഗ് രഞ്ജീവ്‌ എന്നു പേരുള്ള ഒരു മകനുമുണ്ട്. പിന്നീട് രാജീവുമായുള്ള ബന്ധം വേർപെടുത്തിയ താരം 2013 ൽ നടൻ മുകേഷിനെ വിവാഹം ചെയ്തു. എന്നാൽ, ഇരുവരും വേർപിരിഞ്ഞു. ഇതിൻ്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.


നടിയെ സിനിമ തേടിയെത്തിയപ്പോഴൊക്കെ തനിക്ക് പറ്റില്ലെന്നും, താല്‍പര്യമില്ലെന്നും പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു മേതില്‍ ദേവിക. നോ എന്ന ഉത്തരം മാത്രമേ താരം ഏതൊരു സംവിധായകനും നൽകിയിട്ടുള്ളൂ. നര്‍ത്തകിയുടെ റോളിലേക്ക് ക്ഷണിച്ചിട്ട് പോലും ദേവിക തൻ്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയിട്ടില്ല.
ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 


സംവിധായകന്‍ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെയാണ് മേതിൽ ദേവിക സിനിമയിലേക്ക് എത്തുന്നത്. വിഷ്ണു മോഹന്റെ നിര്‍ബന്ധത്തെ തുടർന്നാണ് അവര്‍ തീരുമാനം മാറ്റിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷ വാർത്ത പങ്കിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റും ദേവിക പങ്കുവെച്ചു.


"നമ്മുടെ സൗകര്യവും സമയവും ഏറെ പ്രധാനപ്പെട്ടതാണ് സിനിമയില്‍. നാഷണല്‍ അവാര്‍ഡ് വിന്നറായ വിഷ്ണു മോഹന്‍ ഇങ്ങനെയൊരു അവസരം തന്നതില്‍ സന്തോഷമുണ്ട്. എന്റെ ഡാന്‍സ് പ്രാക്ടീസും പരിപാടികളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹം എന്നെ ഈ പ്രൊജക്ടിലേക്ക് ക്ഷണിച്ചത്. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് നിങ്ങളുമായി പങ്കിടുന്നു"-മേതില്‍ ദേവികയുടെ പോസ്റ്റ്.


'കഥ ഇന്നുവരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായാണ് മേതില്‍ ദേവികയുടെ എത്തുന്നത്. ചിത്രത്തില്‍ അനു മോഹന്‍, അനുശ്രീ, നിഖില വിമല്‍, ഹക്കിം, സിദ്ദിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ദേവികയുടെ തീരുമാനത്തെ  പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമൻ്റ് ബോക്‌സിൽ എത്തിയത്.


LATEST VIDEOS

Top News