സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി
കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് സംവിധായകൻ രാംഗോപാല്‍ വര്‍മ ഒരു വീഡിയോ എക്‌സില്‍ പങ്കുവെക്കുകയും അതിലെ പെണ്‍കുട്ടി ആരാണെന്ന് ആ പോസ്റ്റിലൂടെ ചോദിക്കുകയും ചെയ്തത്. പിന്നിട് ആ മലയാളി പെൺകുട്ടിയെ കണ്ടുപിടിക്കുകയും ചെയ്തിരുന്നു.
ഒരു മഞ്ഞ സാരിയിൽ ക്യാമറയും പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും ആയിരുന്നു അന്ന് വൈറലായത്. അത് ശ്രീലക്ഷ്മി സതീഷായിരുന്നു സംവിധായകൻ അന്വേഷിച്ച നടന്നിരുന്ന ആ പെൺകുട്ടി.
ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു സംവിധായകന്‍.
ഒക്ടോബറിൽ 'സാരി' എന്ന തന്റെ പുതിയ സിനിമയിലേക്കായിരുന്നു സംവിധായകൻ ശ്രീലക്ഷ്മിയെ ക്ഷണിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ശ്രീലക്ഷ്മി തയ്യാറായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തുവിട്ടു. അഘോഷിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ആയാണ് ചിത്രം റിലീസിനെത്തുന്നത്.
കൂടാതെ, സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്.
ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. വളരെ മോശം സിനിമകള്‍ എടുക്കുന്ന സംവിധായകനാണെന്നും, സ്ത്രീ വിഷയത്തില്‍ തത്പരനാണ് എന്നൊക്കെയായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ശ്രീലക്ഷ്മിയോട് സൂക്ഷിച്ചുകൊള്ളാൻ പറഞ്ഞുകൊണ്ടായിരുന്നു കമൻ്റുകൾ. ഇതിന് ശ്രീലക്ഷ്മി തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.
ഗോപാല്‍ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണെന്നും ഒരു വാക്കു പോലും മോശമായി പറഞ്ഞിട്ടില്ലന്നും ശ്രീലക്ഷ്മി അന്ന് വ്യക്തമാക്കിയിരുന്നു.
സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു ചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും മുൻപ് പറഞ്ഞത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത്.