NEWS

"ആ സീൻ കഴിഞ്ഞതിനുശേഷം നമ്മൾ ആ പ്രണയം അങ്ങോട്ട് മാറ്റി വയ്ക്കും...പ്രണയങ്ങളിൽ ചിലത് കളയും.. എന്നാൽ ചിലതാണെങ്കിൽ കുറച്ചുനാൾ എടുക്കും മനസ്സിൽ നിന്ന് പോകാൻ.."

News

മലയാളികളുടെയും ആരാധകരുടെയും നെഞ്ചിനകത്താണ് ലാലേട്ടൻ..62 കാരനായ ഈ മഹാപ്രതിഭ ഇതിനോടകം 600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾ ചെയ്ത മോഹൻലാൽ ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ നടൻ മുകേഷും ആയിട്ടുള്ള ഒരു സംവാദത്തിൽ മോഹൻലാൽ പറയുന്ന മറുപടിയാണ് സമൂഹമാധ്യമങ്ങളിലൂടെ സജീവം.

നടൻ മുകേഷ് മോഹൻലാലിനോട് ചോദിച്ചത് പ്രണയ രംഗങ്ങൾ ചെയ്യുമ്പോൾ ശരിക്കും പ്രണയം ഉടലെടുക്കുമോ എന്നായിരുന്നു മുകേഷിൻ്റെ ചോദ്യം. തീർച്ചയായും ഇൻ്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നായികാനായകന്മാർ തമ്മിൽ പ്രണയം മനസ്സിൽ വരുമെന്നും പ്രണയം എന്നത് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയാണെന്നും മോഹൻലാൽ പറഞ്ഞു.

അത്തരം സമയങ്ങളിൽ മാത്രമല്ല എല്ലാ സമയത്തും നമ്മൾ എല്ലാവരോടും സ്നേഹത്തിലാണ്. ഇത്തരം ഇൻ്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മളിൽ പ്രണയം ഉണ്ടാകും. അത് നമ്മൾ വേണമെന്നു വെച്ച് ചെയ്യുന്നതല്ല. ആ സീൻ കഴിഞ്ഞതിനുശേഷം നമ്മൾ ആ പ്രണയം അങ്ങോട്ട് മാറ്റി വയ്ക്കുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് ആ പ്രണയം മാറ്റുക എന്നതാണ് നമ്മുടെ കടമയും എന്ന് അദ്ദേഹം പറഞ്ഞു.

ശേഷം മുകേഷ് വീണ്ടും ഒരു ചോദ്യം ആവർത്തിച്ചു അതിനു പിന്നാലെ തന്നെ ആ പ്രണയം കളയുമോ അതോ കൂടെ കൊണ്ട് നടക്കുമോ എന്നായിരുന്നു. മോഹൻലാൽ പറഞ്ഞത് ചിലത് പെട്ടന്ന് കളയും എന്നാൽ ചിലതാണെങ്കിൽ കുറച്ചുനാൾ എടുക്കും അത് മനസ്സിൽ നിന്ന് പോകാൻ എന്നും അദ്ദേഹം പറയുന്നു.


LATEST VIDEOS

Top News