NEWS

'അജിത്ത് 64'-ൽ മോഹൻലാലും...

News

 

ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ 'ഗുഡ് ബാഡ് അഗ്ളി' എന്ന ചിത്രത്തിനെ തുടർന്ന് ഈ ചിത്രം സംവിധാനം ചെയ്ത ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്നെയാണ് അജിത്ത് വീണ്ടും അഭിനയിക്കുന്നത്. 
                          
അജിത്തിന്റെ 64-ാമത്തെ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും 'ഗുഡ് ബാഡ് അഗ്ളി' നിർമ്മിച്ച  'മൈത്രി മൂവി മേക്കേഴ്‌സ്' തന്നെയാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ്  ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 'ഗുഡ് ബാഡ് അഗ്ലി'യിൽ പ്രവർത്തിച്ച ഒട്ടുമിക്ക സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിലും പങ്കുചേരുമെന്നാണ് പറയപ്പെടുന്നത്. ശ്രീനിധി ഷെട്ടി അജിത്തിന്റെ നായികയായി അഭിനയിക്കുമെന്നും, ചിത്രം ഒരു പാൻ-ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നും  അതിനാൽ മറ്റു ഭാഷ താരങ്ങളും ഈ ചിത്രത്തിൽ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്. 

അതിന്റെ ഭാഗമായി ഈ ചിത്രത്തിൽ മോഹൻലാലിനെ അഭിനയിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും, മോഹൻലാൽ അജിത്തിനൊപ്പം അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ള വാർത്തകളും കോളിവുഡിൽ പുറത്തുവന്നിട്ടുണ്ട്. 'ഗുഡ് ബാഡ് അഗ്ലി'യുടെ വിജയത്തിന് ശേഷം അജിത്ത്-ആദിക് കൂട്ടുകെട്ടിനെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


LATEST VIDEOS

Latest