NEWS

മാടമ്പള്ളിയിലെ ആ മനോരോഗി മണിച്ചിത്രത്താഴ് പൊട്ടിച്ച് വീണ്ടും തീയറ്ററിലേക്ക് എത്തുന്നു

News

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററിലേക്കെത്തുന്നു. ജൂലായ് 12-ലോ ഓഗസ്റ്റ് 17-നോ ആൺ ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചുള്ള റീമാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കി ഫസ്റ്റ്‌കോപ്പിയായിട്ടുണ്ട്. മാറ്റിനിനൗവും സംവിധായകൻ ഫാസിലും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ‘മണിച്ചിത്രത്താഴ്’ വീണ്ടും പുറത്തിറക്കുക. ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം രചനയും നിർവഹിച്ച സിനിമ 1993 ലാണ് ആദ്യമായി തീയേറ്ററുകളിൽ എത്തുന്നത്. സ്വർഗ്ഗചിത്രാ അപ്പച്ചന്റെ ബാനറിൽ നിർമിതമായ ഈ ചിത്രത്തിൽ ശോഭനയും സുരേഷ്ഗോപിയും മോഹൻലാലുമാണ് പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിലെ സണ്ണിയെയും നകുലനെയും ഗംഗയെയും ഈ 31 ആം വർഷത്തിലും കേരളം മറന്നിട്ടില്ല എന്നതാണ് സിനിമയുടെ എക്കാലത്തെയും വിജയം. കുഞ്ഞ് കുട്ടികൾക്കുപോലും മണിച്ചിത്രത്താഴിലെ ഓരോ ഡയലോഗും രംഗങ്ങളും മനഃപാഠമാണ്. മാത്രമല്ല 1993 ലെ നല്ല ജനപ്രിയ സിനിമക്കുള്ളതും, നല്ല നടിക്കുമുള്ള ദേശീയ പുരസ്‌കാരം നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. ഒരു വിധം ഭാഷകളിലേക്കൊക്കെ റീമേക്കും ചെയ്യപ്പെട്ടു. പുതിയ ഒരുപാട് സിനിമകൾ തീയേറ്ററിൽ ഓടുമ്പോൾ പഴയ സിനിമകൾ ഇതുപോലെ റീ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും. അത് തമണിച്ചിത്രത്താഴ്‌ കൂടെ ആവുമ്പോൾ കാണികളിൽ വലിയ ആകാംക്ഷക്കാണ് വഴി തെളിക്കുന്നത്. എന്തായാലും ചിത്രം മുമ്പത്തേതിലും വിജയമാകും എന്ന കാര്യത്തിൽ സംശയമില്ല. അത്രമേൽ മലയാളികൾ ഇഷ്ടപ്പെടുന്നുണ്ട് മാടമ്പള്ളിയിലെ ആ നാഗവല്ലിയെ. മണിച്ചിത്രത്താഴ് മാത്രമല്ല ദേവാസുരവും, കലാപാനിയും, ഒരു വടക്കൻ വീരഗാഥയും, ആറാം തമ്പുരാനും, ദേവദൂതനുമൊക്കെ റീ റിലീസിന് ഒരുങ്ങുകയാണ്, ഇവയുടെ എല്ലാം റീ റിലീസ് ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വൈകാതെ എല്ലാം തീയറ്ററുകളിൽ എത്തുകയും ചെയ്യും. മലയാള സിനിമ മേഖലക്ക് ഇനി ഇത് റീ റിലീസുകളുടെ കാലമാണ്.


LATEST VIDEOS

Top News