ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വിരളമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളൂ . അതുകൊണ്ടു തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തുവരുമ്പോഴെല്ലാം ദിലീപിന്റെയും കാവ്യയുടെയും ആരാധകർ ഏറ്റു പിടിക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്
പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പവുമുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സിനിമാലോകത്ത് തരംഗമായി കഴിഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ വിവാഹത്തിനെത്തിയതാണ് താരങ്ങൾ.കുടുംബത്തോടൊപ്പമുള്ള മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളും വൈറലായിരുന്നു.സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.