NEWS

സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം "എം"ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

News

 
 പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന "എം" എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സൻഫീർ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലിന്റെ പേർസണൽ ഡിസൈനറും ഡിസൈനർ എന്ന മേഖലയിൽ സൗത്ത് ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള ജിഷാദ് ഷംസുദ്ധീൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലാണ് മോഹൻലാൽ പങ്കുവച്ചത്. കാർബൺ ആർക് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. "എം" ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ : എൻ. എം. ബാദുഷ, സംഗീതം : ജുബൈർ മുഹമ്മദ് ,മേക്കപ്പ് : റോണക്സ് സേവിയർ,ക്രീയേറ്റീവ് വർക്ക്സ് : മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ : തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ,ഹെയർ സ്റ്റൈലിസ്റ്റ്: മാർട്ടിൻ ട്രൂക്കോ,പി ആർ ഓ പ്രതീഷ് ശേഖർ.
 
 


LATEST VIDEOS

Latest