മലയാളികളുടെ നെഞ്ചിനകത്താണ് ലാലേട്ടൻ..62 കാരനായ ഈ മഹാപ്രതിഭ ഇതിനോടകം 600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് നേരെ വന്നിട്ടുള്ളത് ഗോസിപ്പുകളെ കുർച്ച് നടൻ പറയുകയാണ്.
ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ടല്ലോന്ന് എന്ന് അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനെ ഉത്തരം നൽകിയത്. ഞാൻ ശരിക്കും രണ്ട് മൂന്ന് തവണ മരിച്ചു പോയിട്ടുള്ള ആളാണ്. എനിക്ക് എയ്ഡ്‌സ് ആണെന്നും ക്യാൻസർ ആണെന്നും എഴുതിയിട്ടുള്ള എത്ര തമിഴ് പത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട് എന്ന് മോഹൻലാൽ പറയുന്നു.
ഞാൻ അസുഖം കാരണം ആശുപത്രിയിൽ ചികിത്സയിലാണെന്ന് വരെ അത് ഒരാൾ കണ്ടിട്ടുണ്ടെന്നും വരെ പലരും എഴുതാറുണ്ടായിരുന്നു. അതൊന്നും അല്ല അതിലും ഞെട്ടിപ്പിച്ച മറ്റൊരു രസകരമായ ഗോസിപ്പുണ്ട്. തന്റെ കൂടെ കഴിഞ്ഞിട്ടുള്ള പെണ്ണുങ്ങൾ 3000 പിന്നിട്ടു അതിന്റെ പേരിൽ ആഘോഷം വരെ ഉണ്ടായി എന്നും പറയുന്നുണ്ട് എന്നാണ് രസകരമായി മോഹൻലാൽ പറയുന്നത്.
ഒരിക്കലും വിശ്വസിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഓരോ ദിവസവും ഒരു വാർത്തയെ എങ്ങനെ വേണമെങ്കിലും വളചോടിക്കാൻ കഴിയും. ഓരോ പത്രങ്ങളും മാസികകളും വിൽക്കാൻ വേണ്ടി ഏത് രീതിയിലുള്ള മാർഗങ്ങളും സ്വീകരിക്കുമെന്നുമാണ് താരം പറയുന്നത്.
എത്രയോ പ്രാവശ്യം എന്റെ കുട്ടികൾ ഇവരല്ല എന്നും എനിക്ക് വേറെ കുട്ടികളുണ്ടായിരുന്നു അവരെവിടെയോ വളരുന്നുണ്ട് എന്നും ഒക്കെ പലരും എഴുതിയിട്ടുണ്ട്. തനിക്ക് വരുന്ന എല്ലാ ഗോസിപ്പുകളും സുചിത്ര പോസിറ്റീവായി മാത്രമാണ് കണ്ടിട്ടുള്ളത് എന്നും മോഹൻലാൽ പറയുന്നുണ്ട്...