വിവേക് ഉദുമ, സന ഫർസീന,ഷാൻ മൈക്കിൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോമോൻ ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഹ്രസ്വ ചിത്രമാണ്
"മോണാലിസ".
ഷോർട്ട് ഫിലിം ആദി മീഡിയയുടെ ബാനറിൽ എസ് കെ മുംബൈ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് രവീന്ദ്രൻ നിർവ്വഹിക്കുന്നു.
ക്രീയേറ്റീവ് ഹെഡ്-ലിജു നദരി,സംഗീതം-പ്രദീപ് ടോം.
നാം അറിയാത്ത എന്തെല്ലാം ചരിത്രങ്ങൾ,കഥകൾ, ജീവിതങ്ങൾ, അനുഭവങ്ങൾ, അവയെല്ലാം നമുക്ക് ചുറ്റും അദൃശ്യമായി ചുറ്റി പറക്കുന്നത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് "മോണാലിസ".
പി ആർ ഒ-എ എസ് ദിനേശ്.