NEWS

അഭിനയരംഗത്തെ അമ്മയും മകനും

News

 

ത് ലക്ഷ്മി കാരാട്ടും മകന്‍ ആഷ്തോഷ് റാമും. ഇരുവരും സിനിമയില്‍ അഭിനയിക്കുന്നു. കൊച്ചിയിലാണിപ്പോള്‍ സെറ്റിലായിരിക്കുന്നതെങ്കിലും ലക്ഷ്മിയുടെ വീട് പാലക്കാട് കൊല്ലങ്കോടാണ്. അവിടെ കാരാട്ടുകുടുംബത്തിലെ ഒരംഗം.

കലകളോട് ഇഷ്ടവും താല്‍പ്പര്യങ്ങളുമുള്ള ഒരു കുടുംബമാണ് ലക്ഷ്മിയുടേത്. ലക്ഷ്മി ചെറിയ കുട്ടിയായിരിക്കുമ്പോഴായിരുന്നു ഹരിഹരന്‍ സംവിധാനം ചെയ്ത 'ഒരു വടക്കന്‍ വീരഗാഥ'യുടെ ഷൂട്ടിംഗ് കൊല്ലങ്കോട് കൊട്ടാരത്തില്‍ നടന്നത്. മായാമയൂരം എന്ന സിനിമയുടെ ചിത്രീകരണവും കൊല്ലങ്കോട് കൊട്ടാരത്തിലാണ് നടന്നിട്ടുള്ളത്. അന്ന് ചിത്രീകരണം കാണാന്‍ അമ്മയോടൊപ്പം പോകുകയും വടക്കന്‍ വീരഗാഥയില്‍ ഒരു ഗാനരംഗത്തില്‍ കുറെ കുട്ടികളുടെ ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അമ്മ എന്‍റെ ഫോട്ടോ അന്ന് അവരില്‍ ആര്‍ക്കോ കൊടുത്തിരുന്ന കാര്യം അമ്മ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി കാരാട്ട് ഓര്‍ത്തെടുക്കുന്നു.

ലക്ഷ്മി പാലക്കാട് തന്നെ പഠനം പൂര്‍ത്തിയാക്കി. എം.സി.എ കഴിഞ്ഞ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വന്നു. എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍റായി ജോലി തുടരവെ വിവാഹം കഴിഞ്ഞു. കുഞ്ഞു ജനിച്ചു.

പഠിക്കുന്ന കാലത്ത് ലക്ഷ്മി കലാരംഗത്ത് സജീവമായിരുന്നു. കലാതിലകമായിരുന്നു. ജോലിയും തിരക്കും കുടുംബവും ആയപ്പോള്‍ കലാരംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നുവേണം പറയുവാന്‍. എന്നാല്‍, മോന് രണ്ടരവയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ആഡ് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം വന്നുചേര്‍ന്നു. അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ഓഡിഷനില്‍ പങ്കെടുത്തതുവഴി ഒരു സിനിമയില്‍ അഭിനയിക്കാനും കഴിഞ്ഞു. അബ്രഹാമിന്‍റെ സന്തതികള്‍ ആയിരുന്നു ആദ്യ സിനിമ.

അബ്രഹാമിന്‍റെ സന്തതികള്‍ക്കുശേഷം മോന്‍ വീണ്ടും കുറെ സിനിമകളില്‍ കൂടി അഭിനയിച്ചു. അന്വേഷണം, ഇസാക്കിന്‍റെ ഇതിഹാസം, കുര്‍ബാനി, സുനാമി, അരിക്, വിഷുക്കണി, ഈജിപ്ഷ്യന്‍, ഡയറക്ടറുടെ ഒരു ഇംഗ്ലീഷ് മൂവി തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങള്‍. അങ്ങനെ കുറച്ചുകാലം.

ജയരാജ് സംവിധാനം ചെയ്ത 'കാഥികന്‍' എന്ന സിനിമയില്‍ ഉണ്ണിമുകുന്ദന്‍റെ പെയറായി അഭിനയിക്കാന്‍ ലക്ഷ്മിക്ക് കഴിഞ്ഞു. ഈയടുത്തകാലത്ത്. കാഥികനില്‍ ലക്ഷ്മിയും മകനും അഭിനയിച്ചു. മകന്‍ പക്ഷെ, മറ്റൊരു റോളാണ് ചെയ്തതെന്ന് മാത്രം. ഒരു മെയിന്‍ കഥാപാത്രത്തിന്‍റെ ബാല്യകാലമാണ് ആഷ്തോഷ് റാം കാഥികനില്‍ അവതരിപ്പിച്ചതെന്നും ആ കഥാപാത്രം സിനിമയിലെ പ്രധാനപ്പെട്ട ഇന്‍സിഡന്‍സുമായി ബന്ധമുള്ളതുകൊണ്ട് മോനിലൂടെയാണ് ആ കഥ പറഞ്ഞുപോകുന്നതെന്നും ലക്ഷ്മി പറയുകയുണ്ടായി.

ലക്ഷ്മിയുടെ മറ്റൊരു സിനിമ 'ദ്വയം' ആണ്. ഒരു ആര്‍ട്ട് സിനിമ. 'ദ്വയം' കുറെ ഫെസ്റ്റിവലിനെല്ലാം പങ്കെടുത്തിട്ടുണ്ട്. സന്തോഷ്ബാലകൃഷ്ണന്‍ ഡയറക്ട് ചെയ്ത ഈ സിനിമയില്‍ ഒരു സോഷ്യല്‍ വര്‍ക്കറായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനേറെ സന്തോഷിക്കുന്നുണ്ടെന്നാണ് ലക്ഷ്മിയുടെ വാക്കുകള്‍. കുറെ പരസ്യ ചിത്രങ്ങളിലും ലക്ഷ്മി മോഡലായി വന്നിട്ടുണ്ട്. നോബഡി, സീക്രട്ട് തുടങ്ങിയ സിനിമകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

ഏതാനും പരസ്യചിത്രങ്ങളിലും 'നന്ദി' എന്ന ഷോര്‍ട്ട് മൂവിയിലും 'കൊങ്കിണി' എന്ന മ്യൂസിക് ആല്‍ബത്തിലും ലക്ഷ്മിയും മോനും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള മലയാള പുരസ്ക്കാരം ആഷ്തോഷ് റാമിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സഹോദയ സ്റ്റേറ്റ് ലെവല്‍ വിന്നര്‍ കൂടിയാണ് ആഷ്തോഷ്റാം. എറണാകുളത്തെ നൈപുണ്യ പബ്ലിക് സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണിപ്പോള്‍ ആഷ്തോഷ്റാം.

ജോലിക്കും വിദ്യാഭ്യാസത്തിനും പ്രതിബന്ധങ്ങളില്ലാതെ സിനിമയും അഭിനയവും സമാന്തരമായി കൊണ്ടുപോകാനാണ് ഈ അമ്മയും മകനും ആഗ്രഹിക്കുന്നത്.

 


LATEST VIDEOS

Interviews