പ്രായഭേദമെന്യേ അറുപത് പുതുമുഖങ്ങള്‍. ഒറ്റ സിനിമ. അതാണ് സ്റ്റോറി. ഞങ്ങളില്‍ അമ്മയ്ക്കുണ്ടായ വിശ്വാസംതന്നെയാണ് സോറി സംഭവിക്കാനും കാരണമായത്. ഞങ്ങള്‍ ഒരു അഞ്ചുപേര്‍ നിരന്തരം സിനിമ ചര്‍ച്ച ചെയ്യാറുണ്ട്. അക്ഷയ് സോറിയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ക്ലിക്കായി. ഒരുമിച്ച് നേരത്തെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുള്ളത് കൊണ്ടുതന്നെ ഞങ്ങള്‍ എല്ലാവരും പരസ്പരം അത്രയധികം കംഫര്‍ട്ടായ ആള്‍ക്കാരാണ്. ഇനി നെക്സ്റ്റ് സിനിമയായിരിക്കണം എന്നത് ഞങ്ങള്‍ ഒരുമിച്ച എടുത്ത തീരുമാനമായിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ ചെയ്ത സോറി ഒരുപാട് ഇന്‍റര്‍നാഷണല്‍ വേദികളില്‍ പ്രശംസനേടി എന്നതുതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം. സോറിക്ക് കിട്ടിയ സ്വീകാര്യതയില്‍ ഞങ്ങള്‍ എല്ലാവരും ഹാപ്പിയാണ്... സോറിയുടെ വിശേഷങ്ങളുമായി ആരോമല്‍ ദേവരാജ്..
എന്താണ് സോറി ?
സമൂഹത്തില്‍ രണ്ടുതരം മനുഷ്യരുണ്ട്. ക്ഷമചോദിക്കുന്നവരും ക്ഷമചോദിക്കാത്തവരും. ഇത് രണ്ടും മീറ്റ് ചെയ്യുന്ന ഒരു കോര്‍ ആണ് സോറിയുടേത്. സോറി കാണുന്ന ഓരോ പ്രേക്ഷകനും അത് കണക്ട് ചെയ്യാന്‍ സാധിക്കും. എന്താണ് സോറിയെന്ന് വിശദമായി പറഞ്ഞാല്‍ ഒരുപക്ഷേ സ്പോയിലറായി പോവാനും സാധ്യതയുണ്ട്. സോറികണ്ട് മനസ്സിലാക്കുന്നതാവും കൂടുതല്‍ മനോഹരം.
അരവിന്ദിനെക്കുറിച്ച്
അക്ഷയ് സോറിയുടെ ത്രെഡ് പറഞ്ഞതു മുതല്‍ അരവിന്ദ് ഞങ്ങള്‍ക്കൊപ്പമുണ്ട്. അരവിന്ദിന്‍റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം ഡിസ്ക്കസ് ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ അരവിന്ദിനെ അവതരിപ്പിക്കുക എന്നത് വലിയ പാടുള്ള മാറ്ററായിരുന്നില്ല. മറ്റുള്ളവര്‍ ചിന്തിക്കുന്ന രീതിയോ നടക്കുന്ന രീതിയോ അല്ല അരവിന്ദിന്‍റേത്. അതൊക്കെ ആദ്യമേ നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അത്രയും അറിയുന്ന ഒരാള്‍ തന്നെയായിരുന്നു അരവിന്ദ്. അത് അവതരിപ്പിക്കാന്‍ മറ്റ് വെല്ലുവിളികള്‍ ഒന്നും നേരിട്ടിരുന്നില്ല. മുന്‍പ് ഇരുപതോളം സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ചെറിയ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.
ആര്‍.ഡി.എക്സിലാണ് പിന്നേം കുറച്ചുപേരെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി വെറും സെക്കന്‍റുകള്‍ മാത്രം സ്ക്രീനില്‍ വന്നിരുന്ന എനിക്ക് ഒരു മണിക്കൂറും ഇരുപത്തഞ്ച് മിനിട്ടും എന്‍റെ മുഖം. മുഴുനീള കേന്ദ്ര കഥാപാത്രം എന്നത് ഒരു വെല്ലുവിളിയും ഒപ്പം ഉത്തരവാദിത്തവുമായിരുന്നു. അടുത്തുനില്‍ക്കുന്നവര്‍ തന്ന ധൈര്യമായിരുന്നു അത് നന്നായി ചെയ്യാന്‍ സാധിച്ചത്.
അമ്മ എന്ന പ്രൊഡ്യൂസര്‍
സോറി ഉണ്ടാവാന്‍ കാരണം അമ്മ(സീമ ദേവരാജ്) എന്ന പ്രൊഡ്യൂസര്‍ തന്നെയാണ്. അമ്മ സ്ക്കൂള്‍ ജീവനക്കാരിയാണ്. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കൊപ്പം അമ്മ നിന്നത് ഞങ്ങളില്‍ അത്രയധികം വിശ്വാസമുള്ളതുകൊണ്ടാണ്. സിനിമയ്ക്ക് ഇന്‍വെസ്റ്റ് ചെയ്യുന്നതിനേക്കാള്‍ മുന്‍പ് ചെയ്യാന്‍ പോകുന്ന സിനിമ നല്ലതോ മോശമോ ആയിക്കോട്ടെ, നമ്മള്‍ ഇത് ചെയ്യുന്നുവെന്നാണ് അമ്മ പറഞ്ഞത്. അത് തന്നെയായിരുന്നു എന്‍റെ ആത്മവിശ്വാസവും. പല ഫെസ്റ്റിവലുകളില്‍ നിന്ന് കിട്ടിയ അവാര്‍ഡുകള്‍ കാണുമ്പോഴാണ് നമ്മള്‍ കാണുന്നതിനേക്കാള്‍ വലുതാണ് സോറിയെന്ന് തിരിച്ചറിയുന്നത്.
സോറി ഒ.ടി.ടിയിലേക്ക്
സോറി ഒരു തിയേറ്റര്‍ പടം അല്ലാത്തതുകൊണ്ടാണ് ഒ.ടി.ടിയിലേക്ക് ചിത്രം സജസ്റ്റ് ചെയ്യുന്നത്. ഒ.ടി.ടി കണ്‍സള്‍ട്ടന്‍റ് സോറിക്കായി നല്ലൊരു പ്ലാറ്റ്ഫോം നോക്കുന്നുണ്ട്. ഒരു മണിക്കൂറും ഇരുപത് മിനിട്ടും ആയതുകൊണ്ട് സോറി തിയേറ്റര്‍ സ്പേസിലേക്ക് പറ്റിയ ഒരു ചിത്രമല്ല.
അഭിനയത്തോടുള്ള അഭിനിവേശം
ചെറുപ്പം മുതല്‍ അച്ഛന്‍(പി. ദേവരാജ്) നാടകങ്ങളില്‍ അഭിനയിപ്പിച്ചും നാടകകളരികളില്‍ പങ്കെടുപ്പിച്ചതുകൊണ്ടുമാണ് അഭിനയം കൂടെ കൂടുന്നത്. ഒരു പോയിന്‍റ് കഴിഞ്ഞപ്പോള്‍ അച്ഛന്‍ തന്നെയാണ് നമുക്ക് നാടകം മാത്രം പോരാ സിനിമകളിലും അഭിനയിക്കണമെന്ന കാര്യം പറയുന്നത്. എന്‍റെ പതിനേഴാമത്തെ വയസ്സില്‍ ഞാന്‍ വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിരുന്നു. ചെറുപ്പം മുതല്‍ എന്‍റെ ജീവിതത്തില്‍ ഭക്ഷണവും വായുവും പോലെ വേണം തോന്നിയ ഒന്നാണ് കലയും. അതുപോലെ എനിക്ക് ഏറ്റവും ഭാഗമായി വന്നത് എന്‍റെ മാതാപിതാക്കളോട് എന്‍റെ ഇഷ്ടത്തെക്കുറിച്ച് കണ്‍വിന്‍സ് ചെയ്യിപ്പിക്കേണ്ട അവസ്ഥ വന്നില്ല എന്നതാണ്.
സോറി അന്താരാഷ്ട്ര ഉയരങ്ങളിലേക്ക്
കല്‍ക്കട്ടയില്‍ വച്ച് നടക്കുന്ന ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാര്‍ഡിനുശേഷം 60 ഓളം നവാഗതര്‍ ചേര്‍ന്ന് തയ്യാറാക്കിയ മലയാള ചലച്ചിത്രം എന്ന നിലയിലും സോറി വീണ്ടും രാജ്യാന്തര ബഹുമതികള്‍ കരസ്ഥമാക്കി. മോസ് ക്കോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും, മികച്ച തിരക്കഥയ്ക്കുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡും 2 11 17 ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗതരുടെ സിനിമ അവാര്‍ഡും നേടിയ സോറി സ്വീഡനില്‍ വച്ച് സംഘടിപ്പിക്കുന്ന സ്റ്റോക്ക്ഹോം സിറ്റി ഫിലിം ഫെസ്റ്റിവലിലും ഔദ്യോഗിക തെരഞ്ഞെടുപ്പിന് അര്‍ഹമായി മുന്നേറുന്നു.