NEWS

മലയാളത്തിന്റെ സർവകലാശാല എം ടി കഥാവശേഷനായി

News

ഇതിഹാസ കഥാകാരൻ കഥാകാരൻഎം ടി.വാസുദേവൻ നായർ ഇന്നു നമ്മെ വിട്ട് പിരിഞ്ഞു.  അദ്ദേഹത്തിന് 91 വയസ്സ് ആയിരുന്നു..1933 ജൂലൈ 15 നു കൂടല്ലൂർ രിൽ ആണ് എം. ടി. ജനിച്ചത്. മലക്കാവ് ഇലിമെൻഡ്രി സ്കൂൾ ലും, പാലക്കാട് വിക്ടോറിയ കോളേജ് ൽ നിന്നും കെമിസ്ട്രി യിൽ ബിരുദം നേടി. സ്കൂൾ പഠനകാലത്തെ സാഹിത്യ രചനകൾ തുടങ്ങി. കഥാകൃത്ത്, പാരലൽ കോളേജ് അധ്യാപകൻ, സ്കൂൾ അധ്യാപകൻ, തിരക്കഥകൃത്ത്, ചലച്ചിത്രസംവിധായകൻ, നോവലിസ്റ്റ്, സാഹിത്യകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ എന്നീ നില കളിൽ ഈ ബഹുമുഖ പ്രതിഭ അറിയപ്പെട്ടു.1995 ൽ ജ്ഞാനപീഠവും ഈ അതുല്യ പ്രതിഭ കരസ്ഥമാക്കി.1973 ൽ നിർമാല്യം സംവിധാനം ചെയ്തു ദേശീയ അവാർഡ് കൾ വാരി കൂട്ടി. ഒരു ചെറുപുഞ്ചിരി എന്ന ചിത്രം സംവിധാനം ചെയ്തു. ഉയരങ്ങളിൽ, ആരണ്യകം, ഉത്തരം,അക്ഷരങ്ങൾ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, സർഗം, എന്ടെ സ്വന്തം  ജാനകികുട്ടിയ്ക്ക്, സദയം , തീർഥാടനം , പഴശശിരാജ, ഒരു വടക്കൻ വീരഗാഥ, ഇടവഴിയിലെ പൂച്ച  മിണ്ടാപൂച്ച , താഴ്‌വാരം, സുകൃതം, അടി യൊഴുക്കുകൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ,മുറപ്പെണ്ണ്  , ഇരുട്ടിന്റെ ആത്മാവ്,അസുര വിത്ത്, നഗരമേ നന്ദി, പകൽ ക്കിനാവ് , ദേവലോകം , ഓളവും തീരവും, ഓപ്പോൾ, കുട്ടേട്ടത്തി, ബന്ധനം , വളർത്തു മൃഗങ്ങൾ, വെള്ളം, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഇടനിലങ്ങൾ, രംഗം, അഭയം തേടി, വൈശാലി,അമൃതംഗ മയ  , പെരുംതച്ചൻ , വേനൽക്കിനാവുകൾ, ഒരു ചെറുപുഞ്ചിരി , പരിണയം, ദയ, ഋതു ഭേദം, ആരൂഡം , വാരിക്കുഴി, നിഴലാട്ടം , മഞ്ഞ്, കടവ് , മിഥ്യ, കൊച്ചു തെമ്മാടി , അതിർത്തികൾ, തൃഷ്ണ, നീലത്താമര , തുടങ്ങി നിരവധി സിനിമകൾക്ക് തിരക്കഥകൾ രചിച്ചു.പി. ജെ. ആന്റണി , ബാലൻ കെ. നായർ ,മോനിഷ , മമ്മൂട്ടി , എന്നീ താരങ്ങൾക്കു എം.ടി  സിനിമകളിലൂടെയാണ്‌ ദേശീയ അവാർഡ് ലഭിച്ചത് . നിർമാല്യം, ബന്ധനം , മഞ്ഞ് , വാരി ക്കുഴി , കടവ് , ഒരു ചെറുപുഞ്ചിരി , ദേവലോകം , അങ്ങനെ   ഏഴോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.  ഇദ്ദേഹത്തിന്റെ സാഹിത്യ രചനകൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ തിരക്കഥ രചിച്ച് മലയാള സിനിമയെ ലോകനില വാരത്തിൽ ഉയർത്തി, കൈവച്ച മേഖലകളിലെല്ലാം അൽഭുതങ്ങൾ കാഴ്ച വച്ച   അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ . 


LATEST VIDEOS

Latest