മുംബൈ: വ്യാജ വീഡിയോ നിർമ്മിച്ച സംഭവത്തിൽ ഉർഫി ജാവേദിനെതിരെ കേസെടുത്തു. തന്നെ പൊലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു ഉർഫിയുടെ വ്യാജ പ്രചാരണം. പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമായി ചിത്രീകരിച്ച് താരം പ്രചരിപ്പിക്കുകയായിരുന്നു. പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തി എന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു വീഡിയോയിൽ ഉർഫി ചിത്രീകരിച്ചത്. എന്നാൽ, പൊലീസ് ഉർഫിയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജനിർമ്മിതിയെന്ന് വ്യക്തമാക്കി മുംബൈ ഡി.സി.പി കൃഷ്ണകാന്ത് ഉപാധ്യായ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
കഫേയിൽ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയിലാണ് ഉർഫി വീഡിയോ നിർമിച്ചത്. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉർഫിയുടെ അടുത്തുചെന്ന് സംസാരിക്കുകയാണ് വീഡിയോയിൽ. എന്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിക്കുമ്പോൾ പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തിയതിന് എന്നാണ് പോലീസുകാർ നൽകുന്ന മറുപടി. വീഡിയോ വൈറലായതോടെ
തുടർന്ന് ഓഷിവാര പോലീസ് ഉർഫിക്കും വീഡിയോയിലുണ്ടായിരുന്ന മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171, 419, 500, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ ഊർഫിക്കൊപ്പമുണ്ടായിരുന്ന പോലീസ് വേഷം ധരിച്ചവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വീഡിയോയിൽ പോലീസ് ജീപ്പെന്ന വ്യാജേന ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.