NEWS

നയൻതാരയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു...

News

നയൻതാരയുടെ 75-ാമത്തെ ചിത്രമാണ് ഈയിടെ പുറത്തുവന്ന 'അന്നപൂരണി'. ജയ്, സത്യരാജ്, കെ.എസ്. രവികുമാർ, കാർത്തിക് കുമാർ, റെഡിൻ കിംഗ്സ്ലി തുടങ്ങി നിരവധി പേർ അഭിനയിച്ച ഈ ചിത്രം ഡിസംബർ 1 നാണ്  റിലീസായത്. നവാഗത സംവിധായകൻ നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ  ചിത്രം അടുത്തിടെ നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്  'അന്നപൂരണി' സിനിമ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് മുൻ ശിവസേന നേതാവ് രമേഷ് സോളങ്കി മുംബൈ എൽ.ഡി.മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 

ഈ സിനിമയിൽ ഹിന്ദുമത വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിച്ചതിന് നടി നയൻതാര, നടൻ ജയ് എന്നിവർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ചലച്ചിത്ര നിർമ്മാതാവ് രവീന്ദ്രൻ, ജതിൻ സേത്തി, എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.


LATEST VIDEOS

Top News