വടക്കൻ ചെന്നൈ നിവാസികളുടെ ഭാഷ നന്നായി സംസാരിക്കാനറിയാവുന്ന ഒരു വ്യക്തിയാണ് ദേവ.
ധനുഷിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ക്യാപ്റ്റൻ മില്ലർ' ആണ്. ഈ സിനിമ ഡിസംബറിൽ പ്രദർശനത്തിനെത്തും എന്നാണു റിപ്പോർട്ട്. ഈ സിനിമയ്ക്കു ശേഷം ധനുഷ് അഭിനയിക്കുന്നത് തന്റെ 50-മത്തെ ചിത്രത്തിലാണ്. ധനുഷ് തന്നെ സംവിധാനം ചെയ്തു വരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സിനിമയിൽ ധനുഷിനോടൊപ്പം അഭിനയിക്കുന്ന മറ്റു താരങ്ങൾ എസ്.ജെ സൂര്യ, സന്ദീപ് കിഷൻ, അപർണ മുരളി തുടങ്ങിയവരാണ്.
ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ ധനുഷ് തമിഴ് സിനിമയിലെ പ്രശസ്ത സംഗീതസംവിധായകനായ ദേവയുമായി ചർച്ചകൾ നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. വടക്കൻ ചെന്നൈയെ കേന്ദ്രീകരിച്ചുള്ള ഒരു ഗ്യാങ്സ്റ്റർ കഥയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വടക്കൻ ചെന്നൈ നിവാസികളുടെ ഭാഷ നന്നായി സംസാരിക്കാനറിയാവുന്ന ഒരു വ്യക്തിയാണ് ദേവ.
അതിനാലാണത്രെ വില്ലൻ വേഷത്തിനായി സംഗീത സംവിധായകനായ ദേവയെ തിരഞ്ഞെടുത്ത് ധനുഷ് അവരുമായി ചർച്ചകൾ നടത്തി വരുന്നത്. എങ്ങനെയായാലും ദേവ ഈ ചിത്രത്തിൽ അഭിനയിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്. കാരണം അഭിനയത്തിൽ താല്പര്യമുള്ള ആളാണ് ദേവ എന്നതും, ഇപ്പോൾ ദേവക്ക് സിനിമയിൽ സംഗീത സംവിധാനം ചെയ്യാനുള്ള അവസരങ്ങൾ വളരെ കുറവാണ് എന്നുള്ളതിനാലും ധനുഷിന്റെ ക്ഷണം സ്വീകരിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്.