സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസനേർന്നെത്തിയത്.നേരത്തേ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹവേളയിൽ വച്ച് സുഷിൻ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. 2014ല്‍ സപ്തമശ്രീ തസ്ക്കരാ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു