ഈ മൂന്നുനാല് വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ഷ സ്വയം തിരിച്ചറിയുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
ഇത്രവര്‍ഷം കൊണ്ട് കുറച്ചുകൂടി പക്വത കൈവന്നു എന്നുള്ളതാണ് എനിക്ക് വന്ന മാറ്റമായി ഞാന്‍ തിരിച്ചറിയുന്നത്.
മുകുന്ദനുണ്ണിയിലെ നായികയെപ്പോലെ സൈക്കോത്തരം കൈവശമുണ്ടോ?
എന്‍റെ ചില ഫ്രണ്ട്സ് എന്നെ സൈക്കോപാത്ത് എന്ന് വിളിക്കാറുണ്ട്. അതെന്താണങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പിന്നെ കുറച്ച് പോസിറ്റീവ് സൈക്കോ നല്ലതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്ത്.
സ്ക്രിപ്റ്റില്‍ എഴുതിവച്ച ഡയലോഗുകള്‍ അതേപടി പറയലാണോ, അതോ അതില്‍ ആക്ടറിന്‍റേതായ ഇംപ്രൊവൈസേഷനുകള്‍ വരുത്താന്‍ സ്വാതന്ത്ര്യമുണ്ടോ?
ഇംപ്രൊവൈസേഷനുകള്‍ കൊണ്ടുവരാം. അതിനെ ആരും എതിര്‍ക്കില്ല. ഇങ്ങനെ ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ സ്ക്രിപ്റ്റ് അതേപടി ഫോളോ ചെയ്യേണ്ടിവരും.
ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ആര്‍ഷ ഈയൊരു നിലയിലെത്തിയിരിക്കുന്നത്. രക്ഷിതാക്കളുടെ പിന്തുണ എങ്ങനെയാണ്?
അവരെന്നെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. വീട്ടില്‍ സിനിമ കാണാനും മറ്റുമൊക്കെ വലിയ താല്‍പ്പര്യമാണ്. സിനിമ തന്നെയാണ് എന്‍റെ സ്വപ്നം എന്ന് തിരിച്ചറിഞ്ഞത് മുതല്‍ അവരെന്‍റെ കൂടെയുണ്ട്. എന്നെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ അവര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല.
സിനിമയല്ലാതെ എന്താണ് ആര്‍ഷയുടെ സ്വപ്നം?
സിനിമ തന്നെയാണ് എന്‍റെ ഏറ്റവും വലിയ സ്വപ്നം. പിന്നെ എന്‍റെ കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കണം എന്നാണ് എപ്പോഴും ആഗ്രഹം.
ഒരു സിനിമാനടി ആയിരുന്നില്ലെങ്കില്‍...
ഞാനൊരു ബിരുദധാരിയാണ്. അതുമായി ബന്ധപ്പെട്ട ജോലിയുമായി മുന്നോട്ടുപോയിട്ടുണ്ടാകും.
ഒരു സെലിബ്രിറ്റിയല്ലാത്ത ആര്‍ഷ എങ്ങനെയാണ്?
വീട്ടിലാണെങ്കില്‍ ഞാന്‍ നന്നായി ഉറങ്ങാന്‍ സമയം കണ്ടെത്താറുണ്ട്. പിന്നെ നല്ല ഭക്ഷണം കഴിക്കും. ഒരുപാട് സിനിമകള്‍ കാണും. സീരീസ് കാണും.
ആര്‍ഷയെ എന്താണ് എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടുള്ള കാര്യം?
എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് പ്രധാനമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നല്ല സിനിമകള്‍ കിട്ടുന്നതും അഭിനയിച്ച സിനിമകള്‍ ഇറങ്ങുന്നതും, എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളാണ്. അതുപോലെ സിനിമകള്‍ കണ്ട് അഭിപ്രായം പറയുന്ന, എന്നെ എവിടെ കണ്ടാലും സ്വീകരിക്കുന്ന പ്രേക്ഷകരും എനിക്ക് എക്സൈറ്റ്മെന്‍റാണ്.