മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച്ച് ഭദ്രൻ. ഇതിൻ്റെ ചിത്രങ്ങളാണ് ഇപ്പൊൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
സ്ഫടികം സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ 'ഏഴിമലൈ പൂഞ്ചോല' എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും അറിയുന്ന വിവരങ്ങൾ. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തക്കർ പറയുന്നു.
സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി 9നാണ് തിയറ്ററുകളിലെത്തുക. സ്ഫടികം ഫോർ കെ പതിപ്പ് ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ് ചിലവുമായാണ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്.