മൂന്നാമതും സിനിമ എന്ന ചിന്ത മനസ്സില്‍ ഇരിക്കുമ്പോഴാണ് ഹോട്ട് സ്റ്റാര്‍, സീരീസുകള്‍ ഒരുക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച വരുന്നതും, അതില്‍ ഒരു സീരീസ് ഞാന്‍ സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുന്നതും. ആദ്യം സീരീസുകള്‍ക്ക് പറ്റിയ ഒരു കഥ മനസ്സിലുണ്ടായിരുന്നില്ല. പിന്നീടാണ്, ഉള്ളില്‍ നാഗേന്ദ്രന്‍ പിറവി കൊള്ളുന്നതും, നാഗേന്ദ്രന്‍റെ ഭാര്യമാര്‍ വരിവരിയായി എത്തുന്നതും. അങ്ങനെ അതിലെ ഓരോ സ്ത്രീ കഥാപാത്രവും, എന്‍റെ ഓരോ എപ്പിസോഡുകളായി മാറി. ഞാന്‍ ഏറെ ആസ്വദിച്ച് സംവിധാനം ചെയ്ത പ്രോജക്ടാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍.
അതുകൊണ്ടുതന്നെ ആവണം, നാഗേന്ദ്രന്‍സിന് ലഭിച്ച ഓരോ പ്രശംസയും എനിക്ക് ഇരട്ടിമധുരം പോലെയായത.് സിനിമയ്ക്കകത്തുനിന്നും, ദിലീപേട്ടന്‍, മഞ്ജുവാര്യര്‍ തുടങ്ങി നിരവധി പേര്‍ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സീരീസ് കണ്ട് അച്ഛനും അതിനെക്കുറിച്ച് സംസാരിച്ചിരുന്നു.. നാഗേന്ദ്രന്‍സില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം കൊണ്ട് അടുത്ത സിനിമയ്ക്കുള്ള പണിപ്പുരയിലേക്ക് ചുവടുവെച്ചിരിക്കുകയാണിപ്പോള്‍. അധികം വൈകാതെ അടുത്ത സിനിമ സംഭവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഓരോ സിനിമയും പ്രേക്ഷകരോടുളള നന്ദിയും സ്നേഹവുമാണ്. കുടുംബം: ഭാര്യ റ്റെന്നി, മകന്‍ അമാന്‍.