രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാല്‍പ്പതുകള്‍ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത.
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ട് രാഷ്ട്രീയത്തില്‍ സജീവമായി. 2002 ല്‍ തെലുങ്ക് സിനിമയിലൂടെ നായികയായി എത്തിയ നമിതയെ തമിഴിലേക്ക് 'എങ്കള്‍ അണ്ണാ' എന്ന സിനിമയിലൂടെ വിജയകാന്തിന്‍റെ നായികയായി ആനയിച്ചത് സംവിധായകന്‍ സിദ്ധിക്കാണ്. ഈ സിനിമയോട തമിഴ് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ഹീറോയിന്‍സില്‍ ഒരാളായി മാറിയ നമിത അന്നത്തെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തി മറ്റുനായികമാര്‍ക്കൊക്കെ ഭീഷണിയായി.
അജിത്തിനൊപ്പം അഭിനയിച്ച 'ബില്ലാ', നമിതയ്ക്ക് കൂടുതല്‍ പോപ്പുലാരിറ്റി നേടിക്കൊടുത്തു. നയന്‍താരയും ചിത്രത്തിലുണ്ടായിരുന്നു.
നമിതയെ സ്ട്രൈറ്റ് ഫോര്‍വേര്‍ഡ്, വെരിബോള്‍ഡ് എന്നൊക്കെയാണല്ലോ സിനിമാക്കാര്‍ വിശേഷിപ്പിക്കുന്നത്...?
അതെയോ...? സത്യത്തില്‍ എപ്പോഴും ഞാന്‍ അങ്ങനെതന്നെയാണ്. മനസ്സില്‍ തോന്നുന്നത് മുഖത്ത് നോക്കി പറയും.
ബില്ലായുടെ ചിത്രീകരണവേളയില്‍ അജിത്തുമായിട്ടുണ്ടായിരുന്ന സൗഹൃദം ഇപ്പോഴുമുണ്ടോ...?
കൃത്യസമയത്തുതന്നെ അദ്ദേഹം ഷൂട്ടിംഗിനെത്തും. അദ്ദേഹത്തിന് മേക്കപ്പിന്‍റെ ആവശ്യമില്ല. വന്നയുടന്‍ തന്നെ ഷോട്ടിന് റെഡിയാവും. ആരോടും അധികം സംസാരിക്കില്ല. ഞാന്‍ ബേസിക്കലി ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്ക് ഭാഷ വശമില്ലെങ്കിലും ഡയലോഗ് കൃത്യമായി പറയണമല്ലോ. 'ബില്ലാ'യ്ക്കുശേഷം അദ്ദേഹത്തെ കണ്ടിട്ടേയില്ല.
നമിതയും നയന്‍താരയും മത്സരിച്ചാണ് 'ബില്ലാ'യില്‍ ഗ്ലാമറസായത്?
ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ അധികം ഇല്ല. ഞാനും നയന്‍താരയും തമ്മില്‍ അധികം സംസാരിച്ചിട്ടുമില്ല. അവര്‍ വളരെ പ്രൊഫഷണലാണ്.. ഞങ്ങള്‍ തമ്മില്‍ പ്രൊഫഷണല്‍ റിലേഷന്‍ഷിപ്പ് മാത്രമേയുള്ളൂ.
മോഡല്‍, ആക്ടര്‍, പൊളിറ്റിഷ്യന്‍ എന്നിങ്ങനെയുള്ള നമിതയുടെ പ്രയാണത്തെക്കുറിച്ച്...?
വ്യക്തിപരമായി പറഞ്ഞാല്‍ എന്‍റെ ലൈഫില്‍ ധാരാളം അപ്പ് ആന്‍റ് ഡൗണ്‍സ് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നത്തെ എന്‍റെ ഈ അവസ്ഥയോട് ഞാന്‍ നന്ദി പറയുന്നു. ഇന്ന് ഞാന്‍ സന്തോഷവതിയാണ്. ജീവിതത്തില്‍ എന്ത് നടന്നാലും അത് നല്ലതായാലും ചീത്തയായാലും 'മൈ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.