NEWS

തെലുങ്ക് 'ആവേശ'ത്തിൽ രംഗണ്ണനായി ബാലകൃഷ്‌ണ...

News

ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ സൂപ്പർ ഹിറ്റായിരുന്നല്ലോ! ഇതിനെ തുടർന്ന് ഈ ചിത്രം തമിഴിലും, തെലുങ്കിലുമെല്ലാം റീമേക്കാകാൻ പോകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതനുസരിച്ച് 'ആവേശം' തെലുങ്കിൽ റീമേക്കാകുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഫഹദ് ഫാസിൽ തകർത്താടിയ രംഗണ്ണൻ കഥാപാത്രം തെലുങ്കിൽ സാക്ഷാൽ നന്ദമൂരി ബാലകൃഷ്ണ ചെയ്യാനാണ് അധിക സാദ്ധ്യത എന്നാണ് തെലുങ്ക് സിനിമാ വൃത്തങ്ങൾ തരുന്ന റിപ്പോർട്ട്. ഹരീഷ് ശങ്കറാകുമത്രേ "ആവേശം' തെലുങ്ക് പതിപ്പു സംവിധാനം ചെയ്യുന്നത്. തുടർന്ന് തെലുങ്കിൽ റീമേക്ക് ചിത്രങ്ങൾ ഒരുക്കി വരുന്ന സംവിധായകനാണ് ഹരീഷ് ശങ്കർ. അതേ സമയം ബാലകൃഷ്ണയും, ഹരീഷ് ശങ്കറും അടുത്തുതന്നെ ഒരു ചിത്രത്തിൽ ഒന്നിക്കുവാൻ പോകുന്നു എന്ന വാർത്തകൾ ചില മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. അത് 'ആവേശ'ത്തിന്റെ തെലുങ്ക്റീ മേക്കായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ബോബി സംവിധാനം ചെയ്യുന്ന 'NBK-109' എന്ന താൽക്കാലിക പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ബാലകൃഷ്ണ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതു പൂർത്തിയാക്കിയ ശേഷം, അതായത് ഏകദേശം അടുത്ത വർഷം മാർച്ചിൽ 'ആവേശം' തുടങ്ങുമെന്നാണ് റിപ്പോർട്ട്.റിയൽ ലൈഫിലും രംഗണ്ണനെപോലെ പെരുമാറുന്ന ഒരു താരമാണ് ബാലകൃഷ്ണ. അതിനാൽ ആ കഥാപാത്രത്തിന് ബാലകൃഷ്ണ വളരെ അനുയോജ്യനാകുമെന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News